മരക്കൊമ്പ് ദേഹത്ത് വീണ് റിട്ട.എസ്.ഐയുടെ മരണം; തുടര്‍ച്ചയായ മരണങ്ങളുടെ ആഘാതത്തില്‍ കുടുംബം
കാഞ്ഞങ്ങാട്: മരക്കൊമ്പ് ദേഹത്ത് വീണ് റിട്ട.എസ്.ഐ എം.വി ചന്ദ്രന്റെ (58) ദാരുണമരണം നാടിനെ ദു:ഖസാന്ദ്രമാക്കി. ചന്ദ്രന്റെ മരണത്തോടെ അടുത്ത കാലത്ത് കുടുംബത്തിലെ തുടര്‍ച്ചയായ മൂന്നാമത്തെ മരണമായി. സഹോദരി മാധവി അഞ്ചുമാസം മുമ്പാണ് മരിച്ചത്. ഭാര്യ സഹോദരനും നീലേശ്വരത്തെ ആദ്യ കാല കേബിള്‍ ടി.വി ഉടമയുമായ ആദര്‍ശ് ഒരു മാസം മുമ്പാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് ചന്ദ്രനെയും മരണം തട്ടിയെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടില്‍ രണ്ടുദിവസം മുമ്പ് മുറിച്ച മരക്കൊമ്പ് കവുങ്ങില്‍ തട്ടി നിന്നിരുന്നു. ഇത് വലിച്ചിടുമ്പോഴാണ് ദേഹത്ത് […]

കാഞ്ഞങ്ങാട്: മരക്കൊമ്പ് ദേഹത്ത് വീണ് റിട്ട.എസ്.ഐ എം.വി ചന്ദ്രന്റെ (58) ദാരുണമരണം നാടിനെ ദു:ഖസാന്ദ്രമാക്കി. ചന്ദ്രന്റെ മരണത്തോടെ അടുത്ത കാലത്ത് കുടുംബത്തിലെ തുടര്‍ച്ചയായ മൂന്നാമത്തെ മരണമായി. സഹോദരി മാധവി അഞ്ചുമാസം മുമ്പാണ് മരിച്ചത്. ഭാര്യ സഹോദരനും നീലേശ്വരത്തെ ആദ്യ കാല കേബിള്‍ ടി.വി ഉടമയുമായ ആദര്‍ശ് ഒരു മാസം മുമ്പാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് ചന്ദ്രനെയും മരണം തട്ടിയെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടില്‍ രണ്ടുദിവസം മുമ്പ് മുറിച്ച മരക്കൊമ്പ് കവുങ്ങില്‍ തട്ടി നിന്നിരുന്നു. ഇത് വലിച്ചിടുമ്പോഴാണ് ദേഹത്ത് വീണത്. ഇതോടെ അബോധാവസ്ഥയിലായ ചന്ദ്രനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഔദ്യോഗിക രംഗത്ത് വരുന്നതിന് മുമ്പ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ആദ്യകാല നേതാവായിരുന്നു. പിന്നീട് പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായി. പൊലീസ് പെന്‍ഷണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്, കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയാണ്. അമ്പലത്തറ, ഹൊസ്ദുര്‍ഗ് തുടങ്ങിയ സ്റ്റേഷനുകളിലും സ്‌പെഷ്യല്‍ ബ്രാഞ്ചിലും ജോലി ചെയ്തിരുന്നു. വാഴുന്നോറടി മധുരങ്കൈയിലെ പരേതനായ കോമണ്‍മാരുടെയും മാണി അമ്മയുടെ മകനാണ്. ഭാര്യ: ടി.വി റീന. മക്കള്‍: രേവതി, അശ്വതി. മരുമക്കള്‍: പ്രവീണ്‍, പ്രണവ്. മറ്റ് സഹോദരങ്ങള്‍: അമ്പൂഞ്ഞി കുഞ്ഞിക്കണ്ണന്‍, കുഞ്ഞികൃഷ്ണന്‍, പരേതനായ കുഞ്ഞിരാമന്‍.