രാഹുല്‍ ഗാന്ധിയെ തമിഴ്‌നാട്ടില്‍ പ്രചരണത്തില്‍ നിന്നും വിലക്കണമെന്ന് ബിജെപി

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തമിഴ്നാട്ടില്‍ പ്രചാരണത്തില്‍ നിന്നും വിലക്കണമെന്ന് ബി.ജെ.പി. ബി.ജെ.പി തമിഴ്‌നാട് ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്തതിന് രാഹുലിനെതിരെ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ആവശ്യം. കന്യാകുമാരിയിലെ മുളകുമൂട്ടിലെ സെന്റ് ജോസെഫ്സ് മെട്രിക് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രചാരണം സ്‌കൂള്‍ പരിസരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സമമാണെന്നു ബി.ജെ.പി നേതാവ് വി ബാലചന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം […]

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തമിഴ്നാട്ടില്‍ പ്രചാരണത്തില്‍ നിന്നും വിലക്കണമെന്ന് ബി.ജെ.പി. ബി.ജെ.പി തമിഴ്‌നാട് ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്തതിന് രാഹുലിനെതിരെ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ആവശ്യം.

കന്യാകുമാരിയിലെ മുളകുമൂട്ടിലെ സെന്റ് ജോസെഫ്സ് മെട്രിക് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രചാരണം സ്‌കൂള്‍ പരിസരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സമമാണെന്നു ബി.ജെ.പി നേതാവ് വി ബാലചന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്ന മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഇന്ത്യയിലെ അവസ്ഥയെ സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ പോലെ ആണെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയും യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് പ്രേരിപ്പിച്ചതും നിയമം മൂലം സ്ഥാപിതമായ സര്‍ക്കാരിനെതിരെ വിദ്വേഷം ജനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്ന് പരാതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it