കര്‍ഷകന് ജനമൈത്രി പൊലീസിന്റെ ആദരം

ബദിയടുക്ക: കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി എന്ന ആശയം മുന്‍ നിര്‍ത്തി ബദിയടുക്ക ജനമൈത്രി പൊലീസ് കര്‍ഷകനെ ആദരിച്ചു. ചെറുപ്രായത്തില്‍ തന്നെ കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്ത് വിജയം കൈവരിച്ച കുമ്പഡാജെ പഞ്ചായത്ത് കറുവള്‍ത്തടുക്കയിലെ എം.പി മുഹമ്മദിനെയാണ് പൊലീസ് ആദരിച്ചത്.ഇത്തരം കര്‍ഷകരാണ് പുതുതലമുറക്ക് മാതൃകയെന്നും കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരെ സമൂഹം തിരിച്ചറിയണമെന്നും എസ്.ഐ കെ.പി വിനോദ് കുമാര്‍ പറഞ്ഞു. ബദിയടുക്കയിലെ പൊലീസ് സംഘം കഴിഞ്ഞ ദിവസം എം.പി മുഹമ്മദിന്റെ കൃഷിയിടം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ആദരിച്ചത്. ചെറുപ്രായത്തില്‍ തന്നെ പശുവളര്‍ത്തലുമായി […]

ബദിയടുക്ക: കൃഷിയാണ് ജീവിതം, ലഹരിയാണ് കൃഷി എന്ന ആശയം മുന്‍ നിര്‍ത്തി ബദിയടുക്ക ജനമൈത്രി പൊലീസ് കര്‍ഷകനെ ആദരിച്ചു. ചെറുപ്രായത്തില്‍ തന്നെ കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്ത് വിജയം കൈവരിച്ച കുമ്പഡാജെ പഞ്ചായത്ത് കറുവള്‍ത്തടുക്കയിലെ എം.പി മുഹമ്മദിനെയാണ് പൊലീസ് ആദരിച്ചത്.
ഇത്തരം കര്‍ഷകരാണ് പുതുതലമുറക്ക് മാതൃകയെന്നും കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരെ സമൂഹം തിരിച്ചറിയണമെന്നും എസ്.ഐ കെ.പി വിനോദ് കുമാര്‍ പറഞ്ഞു. ബദിയടുക്കയിലെ പൊലീസ് സംഘം കഴിഞ്ഞ ദിവസം എം.പി മുഹമ്മദിന്റെ കൃഷിയിടം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ആദരിച്ചത്. ചെറുപ്രായത്തില്‍ തന്നെ പശുവളര്‍ത്തലുമായി ക്ഷീര കൃഷി തുടങ്ങിയ മുഹമ്മദ് ഇന്ന് സ്വന്തമായി ഏക്കര്‍കണക്കിന് സ്ഥലവും ഇരു ഫാമുകളിലായി അമ്പതോളം പശുക്കളുണ്ട്.

Related Articles
Next Story
Share it