സുന്ദരന് കോണ്‍ഗ്രസിന്റെ ആദരവ്

കാസര്‍കോട്: ആതുര സേവന മേഖലയിലെ അനാസ്ഥകള്‍ മാത്രം ചര്‍ച്ചയാകുന്ന കേരളത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി സേവന വഴിയിലെ കാരുണ്യത്തിന്റെ നന്മ മരമായി മാറിയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് അഭിപ്രായപ്പെട്ടു. അമ്പത് വര്‍ഷമായി വീടും കുടുംബവും ജോലി സ്ഥലവും എല്ലാം ജനറല്‍ ആസ്പത്രിയിലാക്കിയ അടൂരിലെ സുന്ദരന് കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ ആസ്പത്രി പരിസരത്ത് നല്‍കിയ സ്‌നേഹാദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്ദരനെ ഷാള്‍ അണിയിച്ച് പുതു വസ്ത്രം നല്‍കി ആദരിച്ചു.ആസ്പത്രി […]

കാസര്‍കോട്: ആതുര സേവന മേഖലയിലെ അനാസ്ഥകള്‍ മാത്രം ചര്‍ച്ചയാകുന്ന കേരളത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി സേവന വഴിയിലെ കാരുണ്യത്തിന്റെ നന്മ മരമായി മാറിയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് അഭിപ്രായപ്പെട്ടു. അമ്പത് വര്‍ഷമായി വീടും കുടുംബവും ജോലി സ്ഥലവും എല്ലാം ജനറല്‍ ആസ്പത്രിയിലാക്കിയ അടൂരിലെ സുന്ദരന് കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ ആസ്പത്രി പരിസരത്ത് നല്‍കിയ സ്‌നേഹാദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്ദരനെ ഷാള്‍ അണിയിച്ച് പുതു വസ്ത്രം നല്‍കി ആദരിച്ചു.
ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ഖാലിദ് അധ്യക്ഷത വഹിച്ചു.
അര്‍ജുനന്‍ തായലങ്ങാടി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍, ഡോ.സി.എച്ച് ജനാര്‍ദ്ദന നായിക്, ഡോ. നാരായണ നായിക്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഉമേശ് അണങ്കൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ മുനീര്‍ ബാങ്കോട്, കെ. കമലാക്ഷ സുവര്‍ണ്ണ, സി. ശിവശങ്കരന്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ജയറാം സംസാരിച്ചു.

Related Articles
Next Story
Share it