'കോലായി'ല്‍ ആദരവും ഗാനസന്ധ്യയും

കാസര്‍കോട്: കാസര്‍കോട് ഓണ്‍-സ്റ്റേജ് ലവേഴ്‌സ് അസോസിയേഷന്റെ (കോലായ്) ബോണ്‍ വോയേജ് 2021, കോലായിലൊരു സ്‌നേഹ സംഗമം കലാവിരുന്ന് വിദ്യാനഗറിലെ സണ്‍ഡൗണ്‍ പാര്‍ക്കില്‍ നടന്നു. ഷാഫി നാലപ്പാട് അധ്യക്ഷതവഹിച്ചു. സ്‌കാനിയ ബെദിര, ഹസൈനാര്‍ തോട്ടും ഭാഗം സംസാരിച്ചു. ഇസ്മായില്‍ തളങ്കര, ഷാഫി പള്ളങ്കോട്, മീനാ ജയന്‍ എന്നിവരെ മാപ്പിളപ്പാട്ടുകള്‍ക്ക് നല്‍കിയ സംഭാവനകളുടെ പേരില്‍ ആദരിച്ചു. നുഹ റഫീഖ്, ഫാത്തിമത്ത് ഷംല, അലീമത്ത് ഷംന എന്നിവരെ ടി.എ. ഷാഫി, ഇബ്രാഹിം ബാങ്കോട്, ജലീല്‍ പി.കെ. ഉദുമ എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു. […]

കാസര്‍കോട്: കാസര്‍കോട് ഓണ്‍-സ്റ്റേജ് ലവേഴ്‌സ് അസോസിയേഷന്റെ (കോലായ്) ബോണ്‍ വോയേജ് 2021, കോലായിലൊരു സ്‌നേഹ സംഗമം കലാവിരുന്ന് വിദ്യാനഗറിലെ സണ്‍ഡൗണ്‍ പാര്‍ക്കില്‍ നടന്നു. ഷാഫി നാലപ്പാട് അധ്യക്ഷതവഹിച്ചു. സ്‌കാനിയ ബെദിര, ഹസൈനാര്‍ തോട്ടും ഭാഗം സംസാരിച്ചു.
ഇസ്മായില്‍ തളങ്കര, ഷാഫി പള്ളങ്കോട്, മീനാ ജയന്‍ എന്നിവരെ മാപ്പിളപ്പാട്ടുകള്‍ക്ക് നല്‍കിയ സംഭാവനകളുടെ പേരില്‍ ആദരിച്ചു. നുഹ റഫീഖ്, ഫാത്തിമത്ത് ഷംല, അലീമത്ത് ഷംന എന്നിവരെ ടി.എ. ഷാഫി, ഇബ്രാഹിം ബാങ്കോട്, ജലീല്‍ പി.കെ. ഉദുമ എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു.
ഇസ്മയില്‍ തളങ്കര, ഷാഫി പള്ളങ്കോട്, മീനാ ജയന്‍, സാദിഖ് ഉദുമ, ഹനീഫ് പി.പി, താഹിറ ബെദിര, ഫാത്തിമത്ത് ഷംല, മെഹ്ജബിന്‍, അലീമത്ത് ഷംന, കെ.എച്ച് മുഹമ്മദ്, മുഹമ്മദ് തൈവളപ്പ്, റഹ്‌മത്ത് തളങ്കര, കിലാബ് സുബൈര്‍, മാഹിന്‍ ലോഫ്, റഹീം ബള്ളൂര്‍, ഇസ്ഹാഖ് കുരിക്കള്‍, ഹയാ ഫാത്തിമ, റാഷിദ് കെ.എച്ച് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഹമീദ് കോളിയടുക്കം, അഷ്ബിയ ആഷ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ആമു സിറ്റി സ്വാഗതവും റഹീം ബള്ളൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it