കടല്‍ക്ഷോഭം: മൊഗ്രാലില്‍ റിസോര്‍ട്ട് തകര്‍ന്നു
മൊഗ്രാല്‍: പെര്‍വാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും ഒരു ഭാഗവും ഇതിനകം കടലെടുത്തു. പേരാല്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുടെ മകന് മുഹമ്മദ് ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂക്ഷമായ കടലാക്രമണത്തില്‍ മുഹമ്മദ്, ഖാലിദ് എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും കടലെടുത്തിരുന്നു. ഇതിനു സമീപത്ത് നിര്‍മ്മിച്ചതാണ് ബീച്ച് വ്യൂ റിസോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ നാങ്കിയിലെ ഈമാന്‍ റിസോര്‍ട്ടിന്റെ മതിലുകളും കെട്ടിടത്തിന്റെ […]

മൊഗ്രാല്‍: പെര്‍വാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും ഒരു ഭാഗവും ഇതിനകം കടലെടുത്തു. പേരാല്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുടെ മകന് മുഹമ്മദ് ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂക്ഷമായ കടലാക്രമണത്തില്‍ മുഹമ്മദ്, ഖാലിദ് എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും കടലെടുത്തിരുന്നു. ഇതിനു സമീപത്ത് നിര്‍മ്മിച്ചതാണ് ബീച്ച് വ്യൂ റിസോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ നാങ്കിയിലെ ഈമാന്‍ റിസോര്‍ട്ടിന്റെ മതിലുകളും കെട്ടിടത്തിന്റെ ഒരു ഭാഗവും കടലെടുത്തിയിരുന്നു.