പ്രണയാഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു; പ്രതി ഒളിവില്‍

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പെട്രോള്‍ ഒഴിച്ച് ജീവനൊടെ കത്തിച്ചു. കര്‍ണ്ണാടക യാദ്ഗിര്‍ ജില്ലയിലെ 23 കാരിയായ ബാലമ്മയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഷഹാപൂര്‍ ടൗണിനടുത്ത് താമസിക്കുന്ന ബാലമ്മ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ് കല്‍ബുര്‍ഗി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ ഗംഗപ്പ എന്നയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണത്തിന് മുമ്പ് ആസ്പത്രിയിലെത്തി ബാലമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സുരപുര പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ […]

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പെട്രോള്‍ ഒഴിച്ച് ജീവനൊടെ കത്തിച്ചു. കര്‍ണ്ണാടക യാദ്ഗിര്‍ ജില്ലയിലെ 23 കാരിയായ ബാലമ്മയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഷഹാപൂര്‍ ടൗണിനടുത്ത് താമസിക്കുന്ന ബാലമ്മ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ് കല്‍ബുര്‍ഗി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ ഗംഗപ്പ എന്നയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
മരണത്തിന് മുമ്പ് ആസ്പത്രിയിലെത്തി ബാലമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സുരപുര പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ പ്രത്യേക പൊലീസ് സ്‌ക്വാഡിന് രൂപം നല്‍കി. ഗംഗപ്പ ബാലമ്മയോട് നിരവധി തവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെങ്കിലും യുവതി ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന്റെ പേരില്‍ ഗംഗപ്പയ്ക്ക് ബാലമ്മയോട് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ഗംഗപ്പ വീടിനുള്ളില്‍ അതിക്രമിച്ച് കയറുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ ഗംഗപ്പ ബാലമ്മയെ അക്രമിക്കുകയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. അയല്‍വാസികളെത്തി തീ കെടുത്തി ബാലമ്മയെ ആസ്പത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles
Next Story
Share it