മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഏക എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു. പതിനാലാം വാര്‍ഡ് കല്ലങ്കൈയിലെ അംഗമായിരുന്ന വി.ആര്‍. ദീക്ഷിത്താണ് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. പൊതുപ്രവര്‍ത്തനത്തില്‍ തനിക്ക് പരിചയമില്ലാത്തതും വികസനം നടത്തുന്നതിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതുമാണ് രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടിയതായി സൂചന. മുസ്ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് കഴിഞ്ഞതവണ ദീക്ഷിത്തിലൂടെ എസ്.ഡി.പി.ഐ. പിടിച്ചെടുക്കുകയായിരുന്നു.

Related Articles
Next Story
Share it