ദക്ഷിണേന്ത്യ ശാസ്ത്ര മേളയിലേക്ക് കാസര്‍കോട് സ്വദേശികളും

കാസര്‍കോട്: 28 മുതല്‍ ഫെബ്രുവരി 1 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥികളും. ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അഹമ്മദ് നിബ്രാസും മുഹമ്മദ് ഷാമിലും ഹൈസ്‌കൂള്‍ വിഭാഗം സയന്‍സ് വര്‍ക്കിംഗ് മോഡല്‍ ഇനത്തിലാണ് എസ്.ഐ.എസ്.എഫില്‍ മത്സരിക്കുന്നത്. 6 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. വിദ്യാര്‍ഥികള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭനോള്‍വാസ് ഫൈവ് ഇന്‍ വണ്‍ ട്രക്ക് എന്ന മോഡലുമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വെള്ളം […]

കാസര്‍കോട്: 28 മുതല്‍ ഫെബ്രുവരി 1 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥികളും. ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അഹമ്മദ് നിബ്രാസും മുഹമ്മദ് ഷാമിലും ഹൈസ്‌കൂള്‍ വിഭാഗം സയന്‍സ് വര്‍ക്കിംഗ് മോഡല്‍ ഇനത്തിലാണ് എസ്.ഐ.എസ്.എഫില്‍ മത്സരിക്കുന്നത്. 6 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. വിദ്യാര്‍ഥികള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭനോള്‍വാസ് ഫൈവ് ഇന്‍ വണ്‍ ട്രക്ക് എന്ന മോഡലുമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വെള്ളം തളിക്കാം, മരം മുറിക്കാം മണ്ണ് നീക്കാം ഇതിനോടൊപ്പം ടിപ്പര്‍ ലോറിയിലേത് പോലെ കല്ലും മണ്ണും വഹിക്കുകയും ചെയ്യാം. കൂടാതെ ഈ വാഹനത്തില്‍ ക്രെയിന്‍ സൗകര്യവുമുണ്ട്. ഒരേ സമയം അഞ്ചു വിദ്യകള്‍ ചെയ്യാന്‍ ഈ ട്രക്കിനാവും. ഭാവി വാഗ്ദാനങ്ങള്‍ ആയ ഈ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഹൈബ്രിഡ് കാര്‍ മോഡല്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Related Articles
Next Story
Share it