രേഷ്മയുടെ തിരോധാനം; യുവാവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു
കാഞ്ഞങ്ങാട്: യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പാണത്തൂരിലെ യുവാവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിന്റെ പാസ്‌പോര്‍ട്ടാണ് പിടിച്ചുവെച്ചത്. എണ്ണപ്പാറ സര്‍ക്കാറി കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസ് സംശയത്തിന്റെ നിഴലിലാണ്. പൊലീസിന്റെ അപേക്ഷയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (ഒന്ന്) നടപടിയെടുത്തത്. ബിജു പൗലോസ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബേക്കല്‍ ഡി.വൈ.എസ്.പി സി. കെ സുനില്‍കുമാര്‍ ആണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബിജു പൗലോസ് പാസ്‌പോര്‍ട്ട് […]

കാഞ്ഞങ്ങാട്: യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പാണത്തൂരിലെ യുവാവിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിന്റെ പാസ്‌പോര്‍ട്ടാണ് പിടിച്ചുവെച്ചത്. എണ്ണപ്പാറ സര്‍ക്കാറി കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസ് സംശയത്തിന്റെ നിഴലിലാണ്. പൊലീസിന്റെ അപേക്ഷയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (ഒന്ന്) നടപടിയെടുത്തത്. ബിജു പൗലോസ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബേക്കല്‍ ഡി.വൈ.എസ്.പി സി. കെ സുനില്‍കുമാര്‍ ആണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബിജു പൗലോസ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 15 വര്‍ഷം മുമ്പാണ് രേഷ്മയെ കാണാതായത്. ബിജു പൗലോസ് കൂടെ കൊണ്ടുപോയെന്നാണ് വീട്ടുകാരുടെ പരാതി. രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസിനെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ബിജു പൗലോസിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും ചോറ്റുപാത്രവും കണ്ടെത്തിയിരുന്നു. ഇവ രേഷ്മയുടെതാണെന്നാണ് സംശയിക്കുന്നത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. രേഷ്മയെ എറണാകുളത്തെ കൂട്ടിക്കൊണ്ടുപോയെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്.