നാഷണല്‍ കെമിക്കല്‍ ലബോറട്ടറിക്കുള്ളില്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍, മുഖം കല്ല് കൊണ്ട് ഇടിച്ചു വികൃതമാക്കിയ നിലയില്‍, തല മുറിച്ചുമാറ്റാനും ശ്രമം
പുനെ: പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രാ ജില്ലയിലെ ജാഫറാബാദ് സ്വദേശിയായ സുദര്‍ശന്‍ ആണ് മരിച്ചത്. പാഷാനിലുള്ള ലബോട്ടറിയില്‍ നിന്നാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം മൃതദേഹം കണ്ടത്. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം മുഖത്ത് കല്ല് കൊണ്ട് ഇടിക്കുകയും തല മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയ ഐഡി കാര്‍ഡില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ […]

പുനെ: പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രാ ജില്ലയിലെ ജാഫറാബാദ് സ്വദേശിയായ സുദര്‍ശന്‍ ആണ് മരിച്ചത്. പാഷാനിലുള്ള ലബോട്ടറിയില്‍ നിന്നാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം മൃതദേഹം കണ്ടത്. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം മുഖത്ത് കല്ല് കൊണ്ട് ഇടിക്കുകയും തല മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയ ഐഡി കാര്‍ഡില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകം സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.