ഗവേഷണ സഹകരണം; കാര്‍ഷിക സര്‍വ്വകലാശാലയും കാഡ്ബറിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കാഞ്ഞങ്ങാട്: കേരള കാര്‍ഷിക സര്‍വ്വകലാശാലയും മൊണ്ടിലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡും (കാഡ്ബറി) ഗവേഷണ സഹകരണത്തിനായി 5.43 കോടി രൂപയുടെ ധാരണ പത്രം ഒപ്പുവെച്ചു. കഴിഞ്ഞ 37 വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന ഗവേഷണ പദ്ധതിയുടെ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള ഗവേഷണത്തിനായുള്ള 5.43 കോടി രൂപയുടെ ഉടമ്പടി കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ പി.ഒ നമീറും മൊണ്ടിലീസ് ഇന്ത്യ ഡയറക്ടര്‍ രൂപക്ക് ഭട്ടും തമ്മില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് ഐ.എ.എസിന്റെ സാന്നിധ്യത്തില്‍ […]

കാഞ്ഞങ്ങാട്: കേരള കാര്‍ഷിക സര്‍വ്വകലാശാലയും മൊണ്ടിലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡും (കാഡ്ബറി) ഗവേഷണ സഹകരണത്തിനായി 5.43 കോടി രൂപയുടെ ധാരണ പത്രം ഒപ്പുവെച്ചു. കഴിഞ്ഞ 37 വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന ഗവേഷണ പദ്ധതിയുടെ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള ഗവേഷണത്തിനായുള്ള 5.43 കോടി രൂപയുടെ ഉടമ്പടി കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ പി.ഒ നമീറും മൊണ്ടിലീസ് ഇന്ത്യ ഡയറക്ടര്‍ രൂപക്ക് ഭട്ടും തമ്മില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് ഐ.എ.എസിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മിഖേല്‍ പിക്കറിങ് (മൊണ്ടിലീസ് ഗ്ലോബല്‍ ടീം), മൈക്ക് ഗ്യാരി (ഡയറക്ടര്‍ മൊണ്ടിലീസ് ഗ്ലോബല്‍ ഗ്ലോബല്‍ ആര്‍ ആന്റ് ആന്‍ഡ് ഡി.ടീം), ജസ്വാള്‍ വരിന്ദര്‍ (ആര്‍ ആന്റ് ഡി ലീഡര്‍ മൊണ്ടിലീസ് ഇന്ത്യ), കശ്യപ് പൂര്‍വ് (ശാസ്ത്രജ്ഞ, മൊണ്ടിലീസ് ഇന്ത്യ), വിജയകുമാര്‍ (മാനേജര്‍, കൊക്കോ ലൈഫ്) ഡോ. മധു സുബ്രഹ്മണ്യന്‍ (ഗവേഷണ വിഭാഗം മേധാവി, കെ.എ.യു), മദന്‍ കുമാര്‍ (കംപ്‌ട്രോളര്‍, കെ.എ.യു) എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. ബി. സുമ (പ്രൊഫസര്‍ ആന്റ് ഹെഡ്), ഡോ. മിനിമോള്‍ (പ്രൊഫസര്‍) എന്നിവരാണ് ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍. ഇന്ത്യയിലെ കൊക്കോ ഗവേഷണത്തെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

Related Articles
Next Story
Share it