രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കണം-മന്ത്രി ആര്‍.ബിന്ദു

കാസര്‍കോട്: രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക്ല് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ. എം അഷറഫ് എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് […]

കാസര്‍കോട്: രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക്ല് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി പി. ബിജോയ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ. എം അഷറഫ് എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.
20 പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡ് കാസര്‍കോട് സൈബര്‍ പൊലീസ് ഐ.പി എസ്.എച്ച്. ഒ പി.നാരായണന്‍ നയിച്ചു. കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എം.സദാശിവന്‍ സെക്കന്റ് കമാന്‍ഡറായി.
ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്.ഐ ഗോപിനാഥന്‍ നയിച്ച ജില്ലാ സായുധ പോലീസ്, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ എസ്.ഐ വിനോദ് കുമാര്‍ നയിച്ച ലോക്കല്‍ പോലീസ്, ചീമേനി പോലീസ് സ്റ്റേഷന്‍ എസ്.ഐ കെ. അജിത നയിച്ച വനിത പൊലീസ്, മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഇര്‍ഷാദ് നയിച്ച എക്‌സൈസ് തുടങ്ങിയ നിരവധി പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എ.ഡി.എം കെ.നവീന്‍ ബാബു, അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കൈനിക്കര, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡിന് ശേഷം പെരിയ എം.സി.ആര്‍.സിയിലെ കുട്ടികള്‍ അവതരിപ്പിച്ച ടാബ്ലോ, കോഹിന്നൂര്‍ പബ്ലിക് സ്‌കൂള്‍ കുമ്പള അവതരിപ്പിക്കുന്ന ഡിസ്പ്ലേയും അരങ്ങേറി.

Related Articles
Next Story
Share it