ഇന്ത്യന്‍ ഭരണ ഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുന്നു- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: നാമേവരും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഭാരതത്തിന്റെ ഭരണഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുകയാണെന്നും ഭരണഘടനക്ക് ഏല്‍ക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന അപരിഹാര്യമായ ക്ഷതമായിരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി […]

കാസര്‍കോട്: നാമേവരും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഭാരതത്തിന്റെ ഭരണഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുകയാണെന്നും ഭരണഘടനക്ക് ഏല്‍ക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന അപരിഹാര്യമായ ക്ഷതമായിരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലന്‍ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ, അഡീ. എസ്.പി. പി. കെ. രാജു, എ.എസ്.പി മുഹമ്മദ് നദിമുദ്ദീന്‍, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡപ്യൂട്ടി കലക്ടര്‍ എസ്. ശശിധരന്‍ പിള്ള, കെ. അജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ പുരസ്‌ക്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
പരേഡിന്‌ശേഷം സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ജവഹര്‍ നവോദയ വിദ്യാലയ പെരിയ, കൊഹിനൂര്‍ പബ്ലിക് സ്‌കൂള്‍ കുമ്പള, എം.ആര്‍.എച്ച്.എസ് പരവനടുക്കം, കേന്ദ്രീയ വിദ്യാലയ 2 വിദ്യാനഗര്‍, ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുമ്പള, യോദ്ധ തയ്‌ക്കോണ്ടോ അക്കാദമി കാസര്‍കോട്, ജനനി നാട്ടറിവ് പഠന കേന്ദ്രം അമ്പലത്തറ, നാട്യമണ്ഡപ മധൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന ഗാനങ്ങള്‍, നാടന്‍പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, യോഗാ പ്രദര്‍ശനം, ഡിസ്‌പ്ലേ തുടങ്ങിയവ അരങ്ങേറി.

Related Articles
Next Story
Share it