ഞാനില്ല, നിര്‍ബന്ധിക്കരുത്; ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐ നിര്‍ദേശം നിരസിച്ച് രാഹുല്‍ ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബി.സി.സി.ഐ ഓഫര്‍ രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അവസാവിക്കുന്നതോടെ രവി ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന സാഹചര്യത്തിലാണ് ബിസിസിഐ രാഹുല്‍ ദ്രാവിഡിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ ഓഫര്‍ ദ്രാവിഡ് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ് 48കാരനായ ദ്രാവിഡ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡ് വഹിക്കുന്നുണ്ട്. ഇതിലൂടെ […]

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബി.സി.സി.ഐ ഓഫര്‍ രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അവസാവിക്കുന്നതോടെ രവി ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന സാഹചര്യത്തിലാണ് ബിസിസിഐ രാഹുല്‍ ദ്രാവിഡിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ ഓഫര്‍ ദ്രാവിഡ് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.

നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ് 48കാരനായ ദ്രാവിഡ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡ് വഹിക്കുന്നുണ്ട്. ഇതിലൂടെ യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതേസമയം ഈ ചുമതലകളില്‍ തന്നെ തുടരാനാണ് ദ്രാവിഡിന് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും ദ്രാവിഡുണ്ടായിരുന്നു.

Related Articles
Next Story
Share it