• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

തിരഞ്ഞെടുപ്പ് ആരവത്തിന് മുമ്പേ ഉയരുന്ന കൊലക്കത്തികള്‍

ടി.കെ പ്രഭാകരന്‍

UD Desk by UD Desk
September 12, 2020
in ARTICLES
A A
0

കേരളത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാനം കലുഷിതമാകുകയാണ്. തിരഞ്ഞെടുപ്പ് ആരവം ഉയരുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും തുടര്‍ച്ചയാകുന്നു. ഇന്ത്യയിലെഇതരസംസ്ഥാനങ്ങള്‍ക്ക് പോലും അപമാനകരമാകുന്ന അധോലോകരാഷ്ട്രീയസംസ്‌കാരമാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത്. മദ്യം, മയക്കുമരുന്ന്, അനധികൃത മണല്‍കൊള്ള, പെണ്‍വാണിഭം, സ്വര്‍ണ്ണക്കടത്ത്, അഴിമതി തുടങ്ങി കോടികള്‍ സമ്പാദിക്കാവുന്ന മാഫിയാപ്രവര്‍ത്തനങ്ങളെ ആശ്രയിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ക്രിമനല്‍ സംഘങ്ങളെയാണ് വാര്‍ത്തെടുക്കുന്നത്. ക്വട്ടേഷന്‍സംഘങ്ങളെ ഉപയോഗിച്ചുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഈ തരത്തിലുള്ള മാഫിയാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ദേശത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയായ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിക്കപ്പെടുന്ന മൂലധനങ്ങള്‍ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ മറവില്‍ വിനിയോഗിക്കപ്പെടുന്നു. അതി നിടയിലുണ്ടാകുന്ന കുടിപ്പകകളും തര്‍ക്കങ്ങളും പലപ്പോഴും അരുംകൊലകളിലെത്തുന്നു. കൊല്ലപ്പെടുന്നത് സമൂഹം വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന ഗുണ്ടാസംഘങ്ങളായാലും രാഷ്ട്രീയപാര്‍ട്ടികള്‍ അവരെ ധീരരക്തസാക്ഷികളായി കൊണ്ടാടുന്നത് നമ്മള്‍ കാണുകയും കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. സമീപകാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ പലരുടെയും ജീവിതം പരിശോധിക്കുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളാണ്. കഞ്ചാവ്മയക്കുമരുന്ന് ഇടപാടുകളുടെ പേരിലുണ്ടാകുന്ന കൊലപാതകങ്ങള്‍ പോലും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. കാസര്‍കോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷവും നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നു. കൊലപാതകരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും കൊലക്കത്തി താഴെ വെക്കാന്‍ ആരും തയ്യാറാകുന്നില്ല. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവും കേരളത്തിലെ ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരായ പൊതുവികാരം ശക്തമാകാനിടവരുത്തിയിരുന്നു. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് നടന്ന സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്‍ വധവും ന ാടിന്റെ സമാധാനത്തിന് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നതിന്റെ തെളിവാണ്. സഹോദരിമാരുടെ കണ്‍മുന്നില്‍വെച്ചാണ് സലാഹുദ്ദീനെ കഴുത്ത് വെട്ടി കൊലപ്പെടുത്തിയത്. പെരിയ ഇരട്ടക്കൊലയും വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയും കണ്ണവം കൊലപാതകവും തികച്ചും ആസൂത്രിതമായിരുന്നുവെന്ന് മ ാത്രമല്ല ഈ സംഭവങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സാന്നിധ്യവും പ്രകടമ ാണ്. കേരളക്കരയെ നടുക്കത്തിലാഴ്ത്തിയ മറ്റ് പല രാഷ്ട്രീയകൊലപാതകങ്ങളിലും കയ്യറപ്പില്ലാത്ത ക്രിമനല്‍ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്കാളിത്തം പുറത്തുവന്നിരുന്നു. ടി . പി ചന്ദ്രശേഖരന്‍, കെ .ടി ജയകൃഷ്ണന്‍മാസ്റ്റര്‍, കണ്ണൂരിലെ ഫസല്‍, അരിയില്‍ ഷുക്കൂര്‍, കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബ് തുടങ്ങി നിരവധി പേരാണ് രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത്. ശരീരമാസകലം തുരുതുരാവെട്ടിയും ആന്തരികാവയവങ്ങള്‍ വെളിയില്‍ ചാടിച്ചും കൊലപാതകത്തെ പൈശാചികമായി പ്രദര്‍ശിപ്പിക്കാന്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രൊഫഷണല്‍ ക്രിമ ിനല്‍ സംഘങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. എതിരാളികളെ ഭയപ്പെടുത്താനും വകവരുത്താനും അത്തരം സംഘങ്ങളെ തീറ്റിപ്പോറ്റി വളര്‍ത്തുന്ന ഒരുപറ്റം നേതാക്കള്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളിലുണ്ട്. മനുഷ്യരക്തത്തെ ആസക്തിയും ആവേശവുമായി കാണുന്ന കുടില ബുദ്ധിയുള്ള ഈ നേതാക്കളാണ് മാഫിയകളെയും ഗുണ്ടാസംഘങ്ങളെയും വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. അക്രമത്തെയും കൊലപാതകത്തെയും അംഗീകരിക്കാത്തവരും ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്നവരുമായ എത്ര നേതാക്കളുണ്ടായാലും കുറ്റകൃത്യങ്ങളോട് അഭിനിവേശമ ുള്ള കുറച്ചുനേതാക്കളുടെ ചെയ്തികള്‍ നല്ല രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കം സൃഷ്ടിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ക്രിമിനല്‍മാനസികാവസ്ഥയുള്ള ചില നേതാക്കളുടെ പ്രതികരണങ്ങളും പ്രസംഗങ്ങളും ശ്രദ്ധിച്ചാല്‍ മാത്രം മതി. അക്രമങ്ങളും കൊലപാതകങ്ങളും ഇവരുടെ കാഴ്ചപ്പാടില്‍ പ്രതിരോധമ ാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അന ിവാര്യമായ പ്രക്രിയകളുമാണ്. ഈ ഗണത്തില്‍പെട്ട ഏതൊരു നേതാവും അണികളുടെ അക്രമാസക്തി കുറയ്ക്കാനും നാടിനെ കലാപത്തിലേക്ക് തള്ളിവിടുന്ന ആഹ്വാനങ്ങള്‍ നടത്താതിരിക്കാനും തയ്യാറാവുകയില്ല. എന്റെ പാര്‍ട്ടിയില്‍ പെട്ട ഒരാളെ കൊന്നതിന ് പകരം എതിര്‍പാര്‍ട്ടിയിലെ പത്തെണ്ണത്തിനെ തട്ടണം എന്ന നിലയില്‍ അണികളുടെ രോഷത്തെ ആളിക്കത്തിക്കുന്ന പ്രസംഗമായിരിക്കും അയാള്‍ നടത്തുക. പാര്‍ട്ടിപദവികളുടെയും അധികാരകേന്ദ്രങ്ങളിലെ സ്ഥാനമാനങ്ങളുടെയും സൗഭാഗ്യങ്ങളും സ്വാധീനവും പരിരക്ഷയും ലഭിക്കുന്ന നേതാവിന്റെ ആഹ്വാനം കേട്ടാണ് ഒരുനേരത്തെ ആഹാരത്തിന് പോലും പാടുപെടുന്ന അണികള്‍ കത്തിയും വാളും മഴുവും ഒക്കെയായി എതിരാളിയുടെ തലവെട്ടാനിറങ്ങുന്നത്. ആയുധങ്ങളുമായി തെരുവില്‍ പരസ്പരം ഏറ്റുമുട്ടുകയും മരിക്കുകയും ജയിലിലാകുകയും ചെയ്യുന്ന അണികളുടെ വിവരക്കേടിനെ ചവിട്ടുപടിയാക്കി നേതാവ് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാകുകയും കൂടുതല്‍ ഉന്നതസ്ഥാനങ്ങളിലേക്ക് കയറാനുള്ള അനുകൂലസാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. നാട് കത്തുമ്പോഴും മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും അതിനെയൊക്കെ തന്റെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്ന നേതാവ് മനസിനുള്ളില്‍ ആര്‍ത്തുചിരിക്കുന്നു. പൈശാചികകൃത്യങ്ങള്‍ നടത്തുന്നതിന് പ്രോത്സാഹനമേകുന്ന നേതാവും അയാളുടെ കുടുംബവും സുരക്ഷിതമായിരിക്കുമ്പോള്‍ അണികള്‍ പൊലീസ് സ്റ്റേഷനും കോടതിയും കയറി നാളുകള്‍ കഴിക്കുന്നു. കുറേ കാലം ജയിലുകളില്‍ ജീവിതം ഹോമിക്കുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ജീവിക്കാന്‍ കഴിയുമോയെന്ന് ഉറപ്പൊന്നുമില്ല. ചിലപ്പോള്‍ കൊല്ലപ്പെട്ടെന്നും വരാം.
സൈബര്‍ സംവിധാനങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന സമൂഹത്തില്‍ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണങ്ങളിലൂടെ ക്രിമിനല്‍സംഘങ്ങളെ കൊല നടത്താന്‍ നിയോഗിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഉന്നതനേതാക്കളെ കണ്ടുപിടിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ഇവരൊക്കെയും രാഷ്ട്രീയസ്വാധീനത്തിന്റെയും ഭരണാധികാരത്തിന്റെയും പിന്‍ബലത്തില്‍ നിയമത്തിന്റെ മുന്നിലെത്താതെ പോകുന്നു. രാഷ്ട്രീയബന്ധങ്ങളുള്ള ക്രിമ ിനലുകള്‍ എത്ര കൊല ചെയ്താലും അവരെ സഹായിക്കാനും ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പൂമാലയിട്ട് സ്വീകരിക്കാനും മത്സരിക്കുന്ന നേതാക്കളെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. തങ്ങളുടെ പാര്‍ട്ടിക്കാരായ കൊലയാളികളുടെ വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്നതും അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നതും കേരളത്തിലെ പല നേതാക്കളും അഭിമാനമായി കാണുകയാണ്. കൊല നടത്തിയതില്‍ തങ്ങളുടെ പാര്‍ട്ടിക്ക് പങ്കില്ലെന്നും അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പറയുന്ന നേതാക്കളാണ് ഇതേ പ്രതികള്‍ക്ക് വേണ്ടി പരസ്യസഹായവുമായി രംഗത്തുവരുന്നത്.കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ കണ്ണീരും രാഷ്ട്രീയകൊലപാതകങ്ങള്‍ സമൂഹമനസാക്ഷിയിലുണ്ടാക്കുന്ന ആഘാതവുമൊന്നും ചോരക്കൊതിയുമായി നടക്കുന്ന നേതാക്കള്‍ക്ക് വിഷയങ്ങളല്ല. മറയത്ത് ഘാതകസംഘങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുമ്പോള്‍ വെളിച്ചത്തില്‍ മ ാനവികതയെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കുന്ന വൈഭവവും ഇവര്‍ക്കുണ്ട്.നാടിന്റെ നന്‍മക്കും വികസനത്തിനും പുരോഗതിക്കും സുരക്ഷക്കും സമാധാനത്തിനും ഊന്നല്‍നല്‍കുന്ന രാഷ്ട്രീയമാണ് പുതിയ സമൂഹത്തിനാവശ്യം.രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന പ്രാകൃതമായ കൊലപാതകങ്ങള്‍ പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. കണ്ണില്‍ ചോരയില്ലാത്ത കൊടുംക്രിമിനലുകളെ സംരക്ഷിച്ചുകൊണ്ട് ഒരു നന്‍മയുടെ രാഷ്ട്രീയവും ആര്‍ക്കും ഉയര്‍ത്തിപ്പിടാക്കാനാകില്ല. മറിച്ച് കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ആവര്‍ത്തിക്കാനേ ഇത്തരമൊരു സമീപനം ഇടവരുത്തുകയുള്ളൂ.തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴാണ് കേരളത്തില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ളത്. രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി ചോരപ്പുഴയൊഴുക്കുന്നവരെ അകറ്റിനിര്‍ത്തി ജനാധിപത്യം സ ംരക്ഷിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള ഓരോ പൗരന്റെയും കടമയാണ്.അധോലോകരാഷ്ട്രീയത്തില്‍ നിന്നും കേരളം മോചിപ്പിക്കപ്പെട്ടേ മതിയാകൂ.

ShareTweetShare
Previous Post

റേഷന്‍ മുടക്കത്തിന് ശാശ്വത പരിഹാരം വേണം

Next Post

നിലച്ചുപോയ നാദവിസ്മയം

Related Posts

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

June 3, 2023
റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

June 3, 2023
ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

നിലപാടില്‍ ഉറച്ച് നിന്ന പി.എ മുഹമ്മദ് കുഞ്ഞി

June 2, 2023
വിട പറഞ്ഞത് കാസര്‍കോടിന്റെ ‘പെലെ’

വിട പറഞ്ഞത് കാസര്‍കോടിന്റെ ‘പെലെ’

June 2, 2023

കേരളജനതക്ക് ഇത് താങ്ങാനാകാത്ത ഷോക്ക്

June 2, 2023
വീണ്ടും വിദ്യാലയ വാതിലുകള്‍ തുറക്കുമ്പോള്‍…

വീണ്ടും വിദ്യാലയ വാതിലുകള്‍ തുറക്കുമ്പോള്‍…

June 1, 2023
Next Post

നിലച്ചുപോയ നാദവിസ്മയം

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS