മൂന്ന് തവണ സമന്‍സയച്ചിട്ടും ഹാജരായില്ല; കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഡി.കെ ശിവകുമാറിനെതിരെ സുള്ള്യ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

സുള്ള്യ: മൂന്ന് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഡി. കെ ശിവകുമാറിനെതിരെ സുള്ള്യ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബെല്ലാരെയിലെ സായി ഗിരിധര്‍ റായ് പ്രതിയായ കേസില്‍ സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്നതിനാലാണ് ശിവകുമാറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കര്‍ണാടകയിലെ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണത്തില്‍ വൈദ്യുതിമന്ത്രിയായിരുന്ന ഡി.കെ ശിവകുമാറുമായി വൈദ്യുതവിതരണപ്രശ്നം സംബന്ധിച്ച് 2016 ഫെബ്രുവരി 28ന് രാത്രി ബെല്ലാരെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന സായ് ഗിരിധര്‍ റായ് ടെലിഫോണ്‍ സംഭാഷണം നടത്തുന്നതിനിടെ ശിവകുമാറിനോട് കയര്‍ത്തുസംസാരിക്കുകയും […]

സുള്ള്യ: മൂന്ന് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ഡി. കെ ശിവകുമാറിനെതിരെ സുള്ള്യ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബെല്ലാരെയിലെ സായി ഗിരിധര്‍ റായ് പ്രതിയായ കേസില്‍ സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്നതിനാലാണ് ശിവകുമാറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കര്‍ണാടകയിലെ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണത്തില്‍ വൈദ്യുതിമന്ത്രിയായിരുന്ന ഡി.കെ ശിവകുമാറുമായി വൈദ്യുതവിതരണപ്രശ്നം സംബന്ധിച്ച് 2016 ഫെബ്രുവരി 28ന് രാത്രി ബെല്ലാരെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന സായ് ഗിരിധര്‍ റായ് ടെലിഫോണ്‍ സംഭാഷണം നടത്തുന്നതിനിടെ ശിവകുമാറിനോട് കയര്‍ത്തുസംസാരിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്ത കേസിന്റെ വിചാരണ സുള്ള്യ കോടതിയില്‍ ഈയിടെ ആരംഭിച്ചിരുന്നു. കേസിലെ പരാതിക്കാരനായ ഡി.കെ ശിവകുമാര്‍ സാക്ഷിവിസ്താരത്തിനും ടെലിഫോണ്‍ സംഭാഷണത്തിലെ തെളിവുകള്‍ ഹാജരാക്കുന്നതിനും വിചാരണക്കെത്തണമെന്നാവശ്യപ്പെട്ട് കോടതി മൂന്ന്തവണ സമന്‍സയച്ചിരുന്നു. എന്നാല്‍ ശിവകുമാര്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കേസില്‍ സെപ്തംബര്‍ 29ന് വാദം കേള്‍ക്കും.

Related Articles
Next Story
Share it