പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. പ്രശസ്ത ചലച്ചിത്ര നടന്‍ മനോജ് കെ. ജയന്‍ മകനാണ്. ഭക്തിഗാനങ്ങളിലൂടെയാണ് ജയന്‍ പ്രശസ്തിയിലെത്തിയിരുന്നത്. കൂടുതലും ആലപിച്ചത് അയ്യപ്പ ഭക്തിഗാനങ്ങളായിരുന്നു. വയലിന്‍ വായനയിലും പ്രാവീണ്യമുണ്ടായിരുന്നു.ആയിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. കേരള സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (1991) ഹരിവരാസനം അവാര്‍ഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ല്‍ പത്മശ്രീ ലഭിച്ചു.1934 നവംബര്‍ […]

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. പ്രശസ്ത ചലച്ചിത്ര നടന്‍ മനോജ് കെ. ജയന്‍ മകനാണ്. ഭക്തിഗാനങ്ങളിലൂടെയാണ് ജയന്‍ പ്രശസ്തിയിലെത്തിയിരുന്നത്. കൂടുതലും ആലപിച്ചത് അയ്യപ്പ ഭക്തിഗാനങ്ങളായിരുന്നു. വയലിന്‍ വായനയിലും പ്രാവീണ്യമുണ്ടായിരുന്നു.
ആയിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. കേരള സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (1991) ഹരിവരാസനം അവാര്‍ഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ല്‍ പത്മശ്രീ ലഭിച്ചു.
1934 നവംബര്‍ 21ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്‌നം കെ.ജി. ജയനും സഹോദരന്‍ വിജയനും ഭക്തിഗാനങ്ങള്‍ ഒരുമിച്ചായിരുന്നു പാടിയിരുന്നത്. ദക്ഷിണേന്ത്യയില്‍ ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവ നടത്തിയാണ് ഇരുവരും പ്രശസ്തരായത്. മാവേലിക്കര രാധാകൃഷ്ണയ്യര്‍, ആലത്തൂര്‍ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കര്‍ണാടക ഗായകരുടെ കീഴില്‍ സംഗീത പരിശീലനം നേടിയിട്ടുണ്ട്. ജയവിജയന്‍ എന്നറിയപ്പെട്ടിരുന്ന ഇവര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലുള്ള പരിശീലനകാലത്ത് പാട്ടുകള്‍ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയിരുന്നു. വിജയന്‍ 1986ല്‍ അന്തരിച്ചു. 'നക്ഷത്രദീപങ്ങള്‍', 'മാണിക്യവീണ', 'ശ്രീകോവില്‍ നടതുറന്നു', 'മാളികപ്പുറത്തമ്മ' തുടങ്ങിയവ അവരുടെ രചനകളില്‍ ചിലതാണ്.