പ്രശസ്ത കന്നഡ സാഹിത്യകാരന്‍ കെ.വി തിരുമലേശ് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കന്നഡ സാഹിത്യകാരനും കാസര്‍കോട് ഗവ. കോളേജ് മുന്‍ ഇംഗ്ലീഷ് ലക്ചററുമായ ഡോ. കെ.വി തിരുമലേശ് (83) അന്തരിച്ചു. കാറഡുക്ക സ്വദേശിയാണ്. ഹൈദരാബാദിലെ മകളുടെ വീട്ടിലായിരുന്നു താമസം. ഒമ്പത് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളും നാല് കഥാസമാഹാരങ്ങളും ഒമ്പത് നിരൂപണ ഗ്രന്ഥങ്ങളും അഞ്ച് പരിഭാഷാ കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും നാല് പുസ്തകങ്ങള്‍ പുറത്തിറക്കി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കര്‍ണാടക സാഹിത്യഅക്കാദമി അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, വര്‍ധമാന സാഹിത്യ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ […]

കാസര്‍കോട്: പ്രശസ്ത കന്നഡ സാഹിത്യകാരനും കാസര്‍കോട് ഗവ. കോളേജ് മുന്‍ ഇംഗ്ലീഷ് ലക്ചററുമായ ഡോ. കെ.വി തിരുമലേശ് (83) അന്തരിച്ചു. കാറഡുക്ക സ്വദേശിയാണ്. ഹൈദരാബാദിലെ മകളുടെ വീട്ടിലായിരുന്നു താമസം. ഒമ്പത് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളും നാല് കഥാസമാഹാരങ്ങളും ഒമ്പത് നിരൂപണ ഗ്രന്ഥങ്ങളും അഞ്ച് പരിഭാഷാ കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും നാല് പുസ്തകങ്ങള്‍ പുറത്തിറക്കി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കര്‍ണാടക സാഹിത്യഅക്കാദമി അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്, വര്‍ധമാന സാഹിത്യ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ തിരുമലേശിന് ലഭിച്ചിരുന്നു. നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ്, കാസര്‍കോട് ഗവ. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജില്‍ ലക്ചററും പിന്നീട് ഡീനുമായിരുന്നു. വിവിധ യൂണിവേഴ്‌സിറ്റികളില്‍ പാഠ്യവിഷയമായി തിരുമലേശിന്റെ കൃതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വെങ്കപ്പ ഭട്ട്-ഹൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നിര്‍മ്മല. മക്കള്‍: പ്രീതി സംയുക്ത, സിന്ധു അവലോകിത, അപൂര്‍വ്വ അപരിമിത.

Related Articles
Next Story
Share it