പ്രശസ്ത നടന് മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത നടന് മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം.1979ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷത്തിലൂടെയാണ് രംഗപ്രവേശം. 1982ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശ പ്രകാരം സുറുമയിട്ട കണ്ണുകളില്‍ വേഷമിട്ടു. സിബി […]

കോഴിക്കോട്: പ്രശസ്ത നടന് മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം.
1979ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷത്തിലൂടെയാണ് രംഗപ്രവേശം. 1982ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശ പ്രകാരം സുറുമയിട്ട കണ്ണുകളില്‍ വേഷമിട്ടു. സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടുകൂട്ടാം എന്ന മോഹന്‍ലാല്‍ നായകനായ സിനിമയിലൂടെയാണ് മാമുക്കോയ ശ്രദ്ധയാകര്‍ഷിച്ചത്. സത്യന് അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും സിനിമകളാണ് മാമുക്കോയയിലെ നടനെ മാറ്റുരച്ച് പ്രശസ്തനാക്കിയത്.
നാടോടിക്കാറ്റിലെ ഗഫൂര്‍ എന്ന കഥാപാത്രം മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പ്രിയദര്‍ശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടന്‍ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വര്‍ഷം മുമ്പുള്ള മാമുക്കോയയുടെ സംഭാഷണങ്ങള്‍ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികള്‍ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.
പള്ളിക്കണ്ടി എലിമെന്ററി സ്കൂള്‍, കുറ്റിച്ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട് എംഎം സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്ലായിയിലെ കൂപ്പില് തടി അളവുകാരനായി. സ്കൂള്‍ പഠനകാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു. നിരവധി അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചു.
നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 450 ലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി. അതിലേറെയും ഹാസ്യകഥാപാത്രങ്ങളായിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു.
'പെരുമഴക്കാല'ത്തിലെ കഥാപാത്രത്തിന് 2004ല്‍ സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കേരള സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏര്‍പ്പെടുത്തിയ 2008ല്‍ അതു ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനാണ്. ഭാര്യ: സുഹ്റ. മക്കള്‍: മുഹമ്മദ് നിസാര്‍, ഷാഹിദ, നാദിയ, അബ്ദുല്‍ റഷീദ്.