കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

ബദിയടുക്ക: കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. കലുങ്കിന്റെ പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. 29കിലോ മീറ്റര്‍ റോഡില്‍ 42 കലുങ്കുകളാണ് പണിയുന്നത്. കുമ്പള ഭാഗത്ത് നിന്നാണ് പ്രവൃത്തിക്ക് തുടക്കമായത്. പത്ത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 15 കലുങ്കുകളാണ് നിര്‍മ്മിക്കുന്നത്. ശാന്തിപ്പള്ളത്ത് രണ്ട്, അനന്തപുരം റോഡ് വശത്തും നായ്ക്കാപ്പിലും ഓരോന്നും ബേളയില്‍ രണ്ടെണ്ണവുമാണ് നിര്‍മ്മിക്കുന്നത്. അതില്‍ ആറ് കലുങ്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. റോഡിന്റെ പത്ത് മീറ്റര്‍ ടാറിങ്ങും ഇരുവശത്തും ഓരോ മീറ്റര്‍ നടപാതയ്ക്കുമായി നീക്കിവെച്ചിരിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റീബില്‍ഡ് […]

ബദിയടുക്ക: കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. കലുങ്കിന്റെ പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. 29കിലോ മീറ്റര്‍ റോഡില്‍ 42 കലുങ്കുകളാണ് പണിയുന്നത്. കുമ്പള ഭാഗത്ത് നിന്നാണ് പ്രവൃത്തിക്ക് തുടക്കമായത്. പത്ത് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 15 കലുങ്കുകളാണ് നിര്‍മ്മിക്കുന്നത്. ശാന്തിപ്പള്ളത്ത് രണ്ട്, അനന്തപുരം റോഡ് വശത്തും നായ്ക്കാപ്പിലും ഓരോന്നും ബേളയില്‍ രണ്ടെണ്ണവുമാണ് നിര്‍മ്മിക്കുന്നത്.
അതില്‍ ആറ് കലുങ്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. റോഡിന്റെ പത്ത് മീറ്റര്‍ ടാറിങ്ങും ഇരുവശത്തും ഓരോ മീറ്റര്‍ നടപാതയ്ക്കുമായി നീക്കിവെച്ചിരിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ടി.പിയുടെ മേല്‍നോട്ടത്തില്‍ 29 കിലോ മീറ്റര്‍ റോഡ് 158 കോടി രൂപ ചിലവിട്ടാണ് നവീകരിക്കുന്നത്. സംസ്ഥാനത്തെ പ്രാധാന റോഡുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തനിന് രൂപം കൊടുത്ത റീബില്‍ഡ് കേരള പദ്ധതിയില്‍ പുനരുദ്ധാരണം നടത്തുന്ന ഏഴ് റോഡുകളില്‍ പാക്കേജ് ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ റോഡ്.
സംരക്ഷണ ഭിത്തി, ഓവുചാലുകള്‍, റോഡ് സുരക്ഷ ക്രമീകരണങ്ങളായ റോഡ് മാര്‍ക്കിങ്ങ്, ക്രാഷ് ബാരിയര്‍, ദിശാ സൂചക ബോര്‍ഡുകള്‍ ഐ.ആര്‍.സി പ്രകാരമുള്ള വേഗനിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും നടപ്പിലാക്കും.
മംഗളൂരുവിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതകൂടിയാണിത്. കര്‍ണ്ണാടകയിലെ സുള്ള്യയില്‍ നിന്നെത്തുന്ന ബസുകള്‍ക്കും മുള്ളേരിയയില്‍ നിന്നും ഇതുവഴി കയറിയാല്‍ എളുപ്പത്തില്‍ കുമ്പളയില്‍ എത്താം. ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Related Articles
Next Story
Share it