പുതുക്കിപ്പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം 10ന്
കാസര്‍കോട്: പുതുക്കിപ്പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് വൈകിട്ട് നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി എട്ടിന് വൈകിട്ട് അഞ്ച് മണി മുതല്‍ ഇതര മതസ്ഥരായ സഹോദരി സഹോദരങ്ങള്‍ക്കും ഒമ്പതിന് മഹല്ലിലെയും പരിസര മഹല്ലുകളിലെയും സ്ത്രീകള്‍ക്ക് മാത്രമായും പള്ളി സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കും.ആഗസ്റ്റ് 10 മുതല്‍ 13 വരെ നടക്കുന്ന ആത്മീയ സദസ്സുകളിലും മാനവ സൗഹാര്‍ദ്ദ സമ്മേളനങ്ങളിലും വിവിധ പരിപാടികളിലുമായി മത, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.10ന് […]
കാസര്‍കോട്: പുതുക്കിപ്പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് വൈകിട്ട് നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി എട്ടിന് വൈകിട്ട് അഞ്ച് മണി മുതല്‍ ഇതര മതസ്ഥരായ സഹോദരി സഹോദരങ്ങള്‍ക്കും ഒമ്പതിന് മഹല്ലിലെയും പരിസര മഹല്ലുകളിലെയും സ്ത്രീകള്‍ക്ക് മാത്രമായും പള്ളി സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കും.ആഗസ്റ്റ് 10 മുതല്‍ 13 വരെ നടക്കുന്ന ആത്മീയ സദസ്സുകളിലും മാനവ സൗഹാര്‍ദ്ദ സമ്മേളനങ്ങളിലും വിവിധ പരിപാടികളിലുമായി മത, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.10ന് […]
കാസര്‍കോട്: പുതുക്കിപ്പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് വൈകിട്ട് നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി എട്ടിന് വൈകിട്ട് അഞ്ച് മണി മുതല്‍ ഇതര മതസ്ഥരായ സഹോദരി സഹോദരങ്ങള്‍ക്കും ഒമ്പതിന് മഹല്ലിലെയും പരിസര മഹല്ലുകളിലെയും സ്ത്രീകള്‍ക്ക് മാത്രമായും പള്ളി സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കും.
ആഗസ്റ്റ് 10 മുതല്‍ 13 വരെ നടക്കുന്ന ആത്മീയ സദസ്സുകളിലും മാനവ സൗഹാര്‍ദ്ദ സമ്മേളനങ്ങളിലും വിവിധ പരിപാടികളിലുമായി മത, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
10ന് വൈകിട്ട് ആറ് മണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പള്ളി ഉദ്ഘാടനം ചെയ്യും. ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ വഖഫ് പ്രഖ്യാപനം നടത്തും.
ഏഴ് മണിക്ക് പൊതുസമ്മേളനം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യൂസഫ് കണ്ണംകുളം സ്വാഗതം പറയും. ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണവും സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.
സോവനീര്‍ അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ പ്രകാശനം ചെയ്യും. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ സഫര്‍ സ്വീകരിക്കും.
സമസ്ത കേരള ഇസ്ലാം മത ബോര്‍ഡിന്റെ കോട്ടുമല ബാപ്പു മുസ്ലിയാര്‍ സ്മാരക അവാര്‍ഡ് നേടിയ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയക്കുള്ള അനുമോദനം ചടങ്ങില്‍നടക്കും. ദീര്‍ഘകാലം ജമാഅത്ത് പ്രസിഡണ്ടായി സേവനം ചെയ്യുന്ന കെ.കെ അബ്ദുല്ല ഹാജിയെയും പള്ളി പുനര്‍ നിര്‍മ്മാണ കമ്മിറ്റിയെയും ആദരിക്കും.
അഷ്‌റഫ് ഫൈസി ചെറൂണി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അനസ് റഹ്‌മാനി മൂവാറ്റുപ്പുഴ, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഷാഫി ബാഖവി ചാലിയം, അഷ്‌റഫ് റഹ്‌മാനി ചൗക്കി, അബൂബക്കര്‍ മൗലവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മതപ്രഭാഷണം നടത്തും.
11ന് രാവിലെ 9 മണിക്ക് പ്രവാസി സംഗമം പി.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (യുഎഇ) ഉദ്ഘാടനം ചെയ്യും. ടിപി മുഹമ്മദ് (ഖത്തര്‍) അധ്യക്ഷത വഹിക്കും.
അബൂദാബി കമ്മിറ്റി സെക്രട്ടറി ബഷീര്‍ കണ്ണംകുളം സ്വാഗതം പറയും. ബാദുഷ കടലുണ്ടി നോര്‍ക്ക/പ്രവാസി സംബന്ധമായ വിഷയങ്ങളില്‍ ക്ലാസ് നടത്തും. രണ്ട് മണിക്ക് രണ്ടാം സെഷന്‍ ഖത്തര്‍ കമ്മിറ്റി പ്രസിഡന്റ് കെഎം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെ മൂസ ഹാജി (യുഎഇ) അധ്യക്ഷത വഹിക്കും. ഖത്തര്‍ കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല കല്ലിങ്കാല്‍ സ്വാഗതം പറയും. പി.എം.എ ഗഫൂര്‍ മോട്ടിവേഷന്‍ സെഷന് നേതൃത്വം നല്‍കും. തുടര്‍ന്ന് മഹല്ലിലെ മുതിര്‍ന്ന പ്രവാസികളെ ആദരിക്കും. ഏഴ് മണിക്ക് ദിക്‌റ് ദുആ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും.
ഉദുമ പടിഞ്ഞാറിലെ മത-സാമൂഹ്യ-ജീവകാരുണ്യ-സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുല്ല ഹാജി സ്പീഡ് വേക്കുള്ള ആദരവ് ചടങ്ങില്‍ നല്‍കും. ജാബിര്‍ ഹുദവി ചാനടുക്കം, അബ്ദുല്‍ഗഫാര്‍ സഅദി, സഫീഹുദ്ദീന്‍ ബുസ്താനി, അബൂബക്കര്‍ ഫൈസി കുമ്പഡാജെ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ബുര്‍ദ മജ്‌ലിസ് നടക്കും.
12ന് രാവിലെ 9 മണി മണി മുതല്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ ജെംസ് സ്‌കൂള്‍ അങ്കണത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്യും.
10 മണിക്ക് ഉമറാ സംഗമത്തില്‍ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉല്‍ബോധനം നടത്തും. കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയാവും. 12 മണി മുതല്‍ രണ്ട് വരെ സ്‌നേഹ വിരുന്നു നടക്കും.
രണ്ട് മണിക്ക് മാനവ സൗഹാര്‍ദ സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. എംഎല്‍എ മാരായ സിഎച്ച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്വാമി വിവിക്താനന്ദസരസ്വതി, ഫാദര്‍ ബേബി മാത്യു, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് ഉദുമ പടിഞ്ഞാര്‍ ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ഥികള്‍ സുഫീ സംഗീതം അവതരിപ്പിക്കും. 7.30ന് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും.
13ന് രാവിലെ 9 മണിക്ക് ഗ്രാന്റ് മഹല്ല് കുടുംബ സംഗമം ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍ അബ്ദുല്‍ ഖയ്യൂം പെരിന്തല്‍മണ്ണ ക്ലാസ് അവതരിപ്പിക്കും. 11.30 മുതല്‍ മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍. 2 മണിക്ക് ലഹരി ബോധവല്‍ക്കരണ ക്ലാസ് ബേക്കല്‍ ഡിവൈഎസ്പി സി.കെ സുനില്‍ കുമാര്‍ ഉദ്ഘാട നം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ മഖ്യാതിഥിയാവും. രംഗീഷ് കടവത്ത് കോഴിക്കോട്, സലീം മമ്പാട് എന്നിവര്‍ ക്ലാസ് അവതരിപ്പിക്കും. ഏഴ് മണിക്ക് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എട്ട് മണിക്ക് സമാപന പൊതുയോഗത്തില്‍ ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ കെ മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹി ക്കും. ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഖാദിര്‍ പൂക്കുഞ്ഞി തങ്ങള്‍ ആന്ത്രോത്ത് കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ടും സ്വാഗത സംഘം ചെയര്‍മാനുമായ കെകെ അബ്ദുല്ല ഹാജി, സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാനും ജമാഅത്ത് സെക്രട്ടറിയുമായ അബ്ദുല്‍ റഹ്‌മാന്‍ സഫര്‍, യുഎഇ കമ്മിറ്റി ഉപദേഷ്ടാവ് അബ്ദുല്ലക്കുഞ്ഞി സ്പീഡ് വെ, സ്വാഗത സംഘം കണ്‍ വീനര്‍ യൂസഫ് കണ്ണംകുളം, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് രചന, കണ്‍വീനര്‍ മുനീര്‍ കണ്ണിയില്‍, യുഎഇ കമ്മിറ്റി പ്രസിഡണ്ട് എ ഹബീബുറഹ്‌മാന്‍, ഖത്തര്‍ കമ്മിറ്റി പ്രസിഡണ്ട് കെ എം അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് പി വി സക്കറിയ, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ ശാഫി ഹാജി, ദുബായ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉമര്‍ ഫാറൂഖ് കോട്ടക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.