പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാമസ്ജിദ് ഉദ്ഘാടനം ഒക്ടോബര്‍ 7ന്

മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിച്ച മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാമസ്ജിദ് ഒക്ടോബര്‍ 7ന് പ്രാര്‍ത്ഥനക്കായി തുറന്നുകൊടുക്കാന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ഒക്ടോബര്‍ 7ന് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുക്കും. ചടങ്ങില്‍ കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍, കുമ്പോള്‍ സാദാത്തീങ്ങള്‍, ഷാഫി ജുമാമസ്ജിദ് […]

മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിച്ച മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാമസ്ജിദ് ഒക്ടോബര്‍ 7ന് പ്രാര്‍ത്ഥനക്കായി തുറന്നുകൊടുക്കാന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ 7ന് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുക്കും. ചടങ്ങില്‍ കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍, കുമ്പോള്‍ സാദാത്തീങ്ങള്‍, ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ ആസിഫ് സ്വാഗതവും ട്രഷറര്‍ സി.എച്ച് അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it