സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രതിസന്ധി വന്നാല്‍ അതിനനുസൃതമായ നിലപാടെടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്തരത്തില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വിദ്യാഭ്യാസ കാലം കൊവിഡാനന്തര കാലം ആയിരിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡാനന്തരം പുതിയ സ്‌കൂളിലേക്കായിരിക്കും കുട്ടികള്‍ വരികയെന്നും അദ്ദേഹം പറഞ്ഞു. […]

കണ്ണൂര്‍: സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാരന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രതിസന്ധി വന്നാല്‍ അതിനനുസൃതമായ നിലപാടെടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്തരത്തില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വിദ്യാഭ്യാസ കാലം കൊവിഡാനന്തര കാലം ആയിരിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡാനന്തരം പുതിയ സ്‌കൂളിലേക്കായിരിക്കും കുട്ടികള്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്ന കിഫ്ബി പോലുള്ള ഒരു ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകുന്നത് ശരിയല്ല. നാടിന്റെ വികസന കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത് ഈ സാമ്പത്തിക സ്രോതസ് ആണ്. പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി ആറു ലക്ഷത്തില്‍ പരം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചു വന്നത് പദ്ധതിയുടെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it