കുന്താപുരം പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞ സംഭവം; പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ഉഡുപ്പി ജില്ലയിലെ കുന്താപുരം പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. വിദ്യാര്‍ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ച പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നാണ് എംഎല്‍എ രഘുപതി ഭട്ട് പറയുന്നത്. ഇങ്ങനെ പറയാന്‍ എം.എല്‍.എക്ക് എന്തവകാശമാണുള്ളതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ഇതൊരു സര്‍ക്കാര്‍ കോളേജാണ്. സംസ്ഥാന ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രിന്‍സിപ്പല്‍ ബിജെപി എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം പ്രവേശന കവാടത്തില്‍ […]

ബംഗളൂരു: ഉഡുപ്പി ജില്ലയിലെ കുന്താപുരം പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. വിദ്യാര്‍ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ച പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നാണ് എംഎല്‍എ രഘുപതി ഭട്ട് പറയുന്നത്. ഇങ്ങനെ പറയാന്‍ എം.എല്‍.എക്ക് എന്തവകാശമാണുള്ളതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ഇതൊരു സര്‍ക്കാര്‍ കോളേജാണ്. സംസ്ഥാന ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രിന്‍സിപ്പല്‍ ബിജെപി എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം പ്രവേശന കവാടത്തില്‍ നില്‍ക്കുകയും ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കാണുമ്പോള്‍ ഗേറ്റ് അടയ്ക്കുകയും ചെയ്യുന്നു. ഈ പ്രിന്‍സിപ്പലിനെ അടിയന്തിരമായി പുറത്താക്കുകയാണ് വേണ്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബിജെപി വിദ്യാര്‍ത്ഥികളെ കാവി ഷാള്‍ ധരിപ്പിച്ച് പ്രകോപനത്തിനും രാഷ്ട്രീയമുതലെടുപ്പിനും ശ്രമിക്കുകയാണ്. ഇത്രയും കാലം കാവി ഷാള്‍ ധരിച്ച് കോളജില്‍ പോകാതിരുന്നവര്‍ ഇപ്പോള്‍ അത് ധരിക്കുന്നത് ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ശിരോവസ്ത്രം ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്. എന്തിനാണ് അതിനെ തടയുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. വിഷയം ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. രണ്ട് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയണം. വ്യക്തിപരമായി ഇത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണ്. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. വിദ്യാര്‍ത്ഥിനികളെ പഠനത്തില്‍ നിന്ന് അകറ്റാനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുന്താപുരം കോളേജിലെ പ്രിന്‍സിപ്പല്‍ ഹിജാബ് ധരിച്ച 19 പെണ്‍കുട്ടികളെ തടഞ്ഞ സംഭവമാണ് വിവാദത്തിന് കാരണമായത്.

Related Articles
Next Story
Share it