തളങ്കര അബ്ദുല്‍ ഹക്കീം: രാജകീയ യാനങ്ങളുടെ സുല്‍ത്താന്‍

തളങ്കരയുടെ ഉരു പാരമ്പര്യത്തെ പത്ത് തലമുറയും കടന്ന് പ്രൗഢിയോടെ നിലനിര്‍ത്തിയ കരവിരുതിന്റെ ജ്വലിക്കുന്ന പേരാണ് ഇന്നലെ അന്തരിച്ച തളങ്കര അബ്ദുല്‍ ഹക്കീം. 500 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളത്തിന്റെ ഉരു വ്യവസായത്തെ ആഗോള പ്രശസ്തിയിലേക്കുയര്‍ത്തിയ ഒടുവിലത്തെ കണ്ണി. സംസാരത്തിലും പെരുമാറ്റത്തിലും അടിമുടി സൗമ്യനായ തളങ്കര അബ്ദുല്‍ ഹക്കീം ഉരുവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ തളങ്കര കുടുംബത്തിന്റെ ഉരു പൈതൃകം കടലും കടന്ന് മധ്യേഷ്യന്‍ രാജ്യങ്ങളിലെ ആഡംബര നൗകകളിലേക്ക് എങ്ങനെ വളര്‍ന്നുവെന്നത് ഒരു ചരിത്ര രേഖയായി മുന്നില്‍ തെളിയുമായിരുന്നു. ആദ്യ കാലത്ത് […]

തളങ്കരയുടെ ഉരു പാരമ്പര്യത്തെ പത്ത് തലമുറയും കടന്ന് പ്രൗഢിയോടെ നിലനിര്‍ത്തിയ കരവിരുതിന്റെ ജ്വലിക്കുന്ന പേരാണ് ഇന്നലെ അന്തരിച്ച തളങ്കര അബ്ദുല്‍ ഹക്കീം. 500 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളത്തിന്റെ ഉരു വ്യവസായത്തെ ആഗോള പ്രശസ്തിയിലേക്കുയര്‍ത്തിയ ഒടുവിലത്തെ കണ്ണി. സംസാരത്തിലും പെരുമാറ്റത്തിലും അടിമുടി സൗമ്യനായ തളങ്കര അബ്ദുല്‍ ഹക്കീം ഉരുവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ തളങ്കര കുടുംബത്തിന്റെ ഉരു പൈതൃകം കടലും കടന്ന് മധ്യേഷ്യന്‍ രാജ്യങ്ങളിലെ ആഡംബര നൗകകളിലേക്ക് എങ്ങനെ വളര്‍ന്നുവെന്നത് ഒരു ചരിത്ര രേഖയായി മുന്നില്‍ തെളിയുമായിരുന്നു. ആദ്യ കാലത്ത് തളങ്കര പടിഞ്ഞാറിലെ തളങ്കര തറവാടിന്റെ പരിസരത്ത് തന്നെയായിരുന്നു ഉരു നിര്‍മാണം. ചരക്ക് ഗതാഗതത്തിനു വേണ്ടി തളങ്കര കുടുംബം സ്വന്തം ആവശ്യത്തിന് ഉരു നിര്‍മ്മിച്ച് തുടങ്ങുകയും പിന്നീട് വാണിജ്യാടിസ്ഥാനത്തില്‍ അറബികള്‍ക്ക് ഉല്ലാസ നൗകകള്‍ നിര്‍മിച്ച് നല്‍കുകയുമായിരുന്നു. നിര്‍മാണം പിന്നീട് പുഴക്ക് അപ്പുറത്തുള്ള തളങ്കര തുരുത്തിയിലേക്ക് മാറി. കാലക്രമേണ കണ്ണൂര്‍ അഴീക്കലിലേക്കും പറിച്ച് നടപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി അഴീക്കലിലെ 'സുല്‍ഖ ഷിപ്പ്‌യാര്‍ഡ്' ലോകത്തിലെ തന്നെ കീര്‍ത്തികേട്ട ഉല്ലാസ നൗക നിര്‍മാണ ശാലയായി വളര്‍ന്നത് തളങ്കരയുടെ പ്രൗഢ പാരമ്പര്യം വിളിച്ചോതിയാണ്.
മേന്മയേറിയ തേക്ക് തടിയില്‍ കരവിരുതും ആധുനിക സാങ്കേതിക വിദ്യയും സമ്മേളിച്ച വിസ്മയങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ ഒരുങ്ങിയത്. ഒരു കോടി രൂപ മുതല്‍ 20 കോടി രൂപ വരെയുള്ള നൗകകള്‍ നിര്‍മ്മിച്ചു നല്‍കി. 200 അടി നീളവും 50 അടി വീതിയുമുള്ള കൂറ്റന്‍ നൗകകളും അവിടെ ഒരുങ്ങിയിരുന്നു. ചരക്കു കൊണ്ട് പോകാനുള്ള ഉരുവും നിര്‍മിച്ചിരുന്നു. നൂറിലധികം ജോലിക്കാരുടെ 2-3 വര്‍ഷം നീളുന്ന അധ്വാനത്തിന്റെ ഫലമായിരുന്നു ഓരോ നൗകയും. ആദ്യകാലത്ത് ദുബായില്‍ നിന്നാണ് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നെങ്കിലും അടുത്ത കാലത്ത് ഖത്തറിലെ രാജകുടുംബങ്ങള്‍ക്കാണ് നിര്‍മിച്ച് നല്‍കിയിരുന്നത്. കടല്‍ നികത്തിയെടുത്ത് നിര്‍മ്മിച്ച പേള്‍ ഖത്തറിലടക്കം അദ്ദേഹം നിര്‍മിച്ച നൗകകള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. റഷ്യയിലെ ഒരു മറൈന്‍ കമ്പനിക്ക് വേണ്ടി നിര്‍മിച്ച ഉരു ലോകശ്രദ്ധ നേടിയിരുന്നു.
പാരമ്പരാഗത വ്യവസായമെന്ന രീതിയില്‍ കേരളത്തിലെ ഉരു നിര്‍മ്മാണ മേഖലയും പല പ്രശ്‌നങ്ങളും അഭിമുഖീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബേപ്പൂരിലും മറ്റുമുള്ള പല ഉരു വ്യവസായികളും ഗുജറാത്തിലേക്കും മറ്റും ചുവട് മാറിയിരുന്നുവെങ്കിലും തളങ്കര അബ്ദുല്‍ ഹക്കീം അതിനു തയ്യാറായിരുന്നില്ല. പൈതൃകമായി കിട്ടിയ അറിവാണ്, അത് നമ്മുടെ നാട്ടില്‍ തന്നെ തലമുറകളോളം നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഖത്തര്‍ ഭരണാധികാരികളുടേതടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഖത്തര്‍ രാജ കുടുംബത്തിന് വേണ്ടി രണ്ട് കൂറ്റന്‍ ഉല്ലാസ നൗകകള്‍ പണിതു നല്‍കിയാണ് തളങ്കര അബ്ദുല്‍ ഹക്കീം വിടപറഞ്ഞത്; ആ പ്രൗഢ പാരമ്പര്യത്തിന്റെ കണ്ണികള്‍ മറൈന്‍ എഞ്ചിനീയര്‍ കൂടിയായ മകന്‍ തളങ്കര സുഹൈല്‍ അബ്ദുല്ലയെ ഏല്‍പ്പിച്ച്...

Related Articles
Next Story
Share it