പണ്ഡിത മഹത്തുക്കളുടെ ഓര്‍മയില്‍ സഅദിയ്യയില്‍ അനുസ്മരണ സംഗമം

ദേളി: ദീര്‍ഘകാലം ജാമിഅ സഅദിയ്യയുടെ മുന്നേറ്റത്തിന് ശക്തി പകര്‍ന്ന പണ്ഡിത മഹത്തുക്കളുടെ ഓര്‍മയില്‍ സഅദിയ്യയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം സമാപിച്ചു. സഅദിയ്യയുടെ ശില്‍പികളിലൊരാളും പ്രഥമ ജനറല്‍ സെക്രട്ടറിയുമായ ചിത്താരി ഹംസ മുസ്ലിയാര്‍, ദീര്‍ഘ കാലം സഅദിയ്യ പ്രിന്‍സിപ്പള്‍മാരായിരുന്ന എ.കെ ഉസ്താദ്, ബേക്കല്‍ ഉസ്താദ് എന്നിവരെ അനുസമരിച്ചാണ് സഅദിയ്യയില്‍ ഖത്മുല്‍ ഖുര്‍ആന്‍ ആത്മീയ സംഗമം സംഘടിപ്പിച്ചത്.നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. കെ.കെ ഹുസൈന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ എം.വി അബ്ദുല്‍ […]

ദേളി: ദീര്‍ഘകാലം ജാമിഅ സഅദിയ്യയുടെ മുന്നേറ്റത്തിന് ശക്തി പകര്‍ന്ന പണ്ഡിത മഹത്തുക്കളുടെ ഓര്‍മയില്‍ സഅദിയ്യയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം സമാപിച്ചു. സഅദിയ്യയുടെ ശില്‍പികളിലൊരാളും പ്രഥമ ജനറല്‍ സെക്രട്ടറിയുമായ ചിത്താരി ഹംസ മുസ്ലിയാര്‍, ദീര്‍ഘ കാലം സഅദിയ്യ പ്രിന്‍സിപ്പള്‍മാരായിരുന്ന എ.കെ ഉസ്താദ്, ബേക്കല്‍ ഉസ്താദ് എന്നിവരെ അനുസമരിച്ചാണ് സഅദിയ്യയില്‍ ഖത്മുല്‍ ഖുര്‍ആന്‍ ആത്മീയ സംഗമം സംഘടിപ്പിച്ചത്.
നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. കെ.കെ ഹുസൈന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ എം.വി അബ്ദുല്‍ റഹ്‌മാന്‍ ബാഖവി പെരിയാരം ഉദ്ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി നദ്‌വി, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി പ്രസംഗിച്ചു.
യുസുഫ് ഹാജി പെരുമ്പ, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുല്‍ റസാഖ് സഅദി, ജാബിര്‍ സഖാഫി, മുസ്തഫ ഹാജി പനാമ, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഷാഫി ഹാജി, നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചിത്താരി, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി. കെ.പി സഅദി കെ.സി റോഡ് സ്വാഗതവും സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it