കൊപ്പല്‍ അബ്ദുല്ലയെ ഓര്‍ക്കുമ്പോള്‍...
കൊപ്പല്‍ അബ്ദുല്ല വിട പറഞ്ഞിട്ട് ഈ നവംബര്‍ 23ന് 5 വര്‍ഷം പിന്നിടുന്നു. കൊപ്പല്‍ ഏറെ ഇഷ്ടപ്പെടുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളായ കെ.പി. കുഞ്ഞുമ്മൂസാ സാഹബ് (മരണം 2019) കൊപ്പലിന്റെ മരണവാര്‍ത്ത കേട്ട് പറഞ്ഞത്; കാസര്‍കോട്ട് കൊപ്പലുണ്ടെന്ന ധൈര്യവും ഇനി എനിക്കില്ലാതെ പോയി എന്നാണ്. കേരളത്തിലെ ഒരുപാട് പ്രഗത്ഭര്‍ കൊപ്പലിനെ അറിയുന്നു. നിരന്തരം ഫോണില്‍ വിളിച്ച് സംസാരിക്കും അവരോടദ്ദേഹം. മാത്രമല്ല ആ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും അറിയും. അവരില്‍ ഒരു ഉയര്‍ന്ന പാസ്‌പോര്‍ട്ടുദ്യോഗസ്ഥനുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. കൊപ്പല്‍ അബ്ദുല്ല […]
കൊപ്പല്‍ അബ്ദുല്ല വിട പറഞ്ഞിട്ട് ഈ നവംബര്‍ 23ന് 5 വര്‍ഷം പിന്നിടുന്നു. കൊപ്പല്‍ ഏറെ ഇഷ്ടപ്പെടുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളായ കെ.പി. കുഞ്ഞുമ്മൂസാ സാഹബ് (മരണം 2019) കൊപ്പലിന്റെ മരണവാര്‍ത്ത കേട്ട് പറഞ്ഞത്; കാസര്‍കോട്ട് കൊപ്പലുണ്ടെന്ന ധൈര്യവും ഇനി എനിക്കില്ലാതെ പോയി എന്നാണ്. കേരളത്തിലെ ഒരുപാട് പ്രഗത്ഭര്‍ കൊപ്പലിനെ അറിയുന്നു. നിരന്തരം ഫോണില്‍ വിളിച്ച് സംസാരിക്കും അവരോടദ്ദേഹം. മാത്രമല്ല ആ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും അറിയും. അവരില്‍ ഒരു ഉയര്‍ന്ന പാസ്‌പോര്‍ട്ടുദ്യോഗസ്ഥനുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. കൊപ്പല്‍ അബ്ദുല്ല […]
കൊപ്പല്‍ അബ്ദുല്ല വിട പറഞ്ഞിട്ട് ഈ നവംബര്‍ 23ന് 5 വര്‍ഷം പിന്നിടുന്നു. കൊപ്പല്‍ ഏറെ ഇഷ്ടപ്പെടുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളായ കെ.പി. കുഞ്ഞുമ്മൂസാ സാഹബ് (മരണം 2019) കൊപ്പലിന്റെ മരണവാര്‍ത്ത കേട്ട് പറഞ്ഞത്; കാസര്‍കോട്ട് കൊപ്പലുണ്ടെന്ന ധൈര്യവും ഇനി എനിക്കില്ലാതെ പോയി എന്നാണ്. കേരളത്തിലെ ഒരുപാട് പ്രഗത്ഭര്‍ കൊപ്പലിനെ അറിയുന്നു. നിരന്തരം ഫോണില്‍ വിളിച്ച് സംസാരിക്കും അവരോടദ്ദേഹം. മാത്രമല്ല ആ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും അറിയും. അവരില്‍ ഒരു ഉയര്‍ന്ന പാസ്‌പോര്‍ട്ടുദ്യോഗസ്ഥനുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. കൊപ്പല്‍ അബ്ദുല്ല എന്ന വ്യക്തിയെ യാദൃച്ഛികമായാണ് പരിചയപ്പെടുന്നത്. പക്ഷെ പിന്നീട് കൂടുതല്‍ അടുത്തതല്ലാതെ ഒട്ടും അകന്നില്ല എവിടെയായിട്ടും. എന്റെ കുടുംബ സുഹൃത്ത് കൂടിയായി മാറി അദ്ദേഹം എന്ന്.
ഒരു ഹിന്ദി സിനിമാ ഗാനത്തിന്റെ വരികള്‍ മനസില്‍ വരുന്നു. മെഹഫിലുകളെ സജീവമാകുന്ന, പ്രകാശമാനമാകുന്ന ചിലരുടെ കടന്നു വരവിനെ കുറിച്ചാണാ വരികള്‍. ജീവിച്ചിരിക്കുമ്പോള്‍ കൊപ്പലും അങ്ങനെയായിരുന്നു. കയറി വരുന്ന സദസ്സുകള്‍ ഉണരും. സജീവമാകും.. വേറെ ചിലര്‍, ജീവിച്ചിരിക്കുമ്പോള്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടാക്കും. മരണാനന്തരം അവര്‍ക്ക് ചിലപ്പോള്‍ ഒരു പരിവേഷം കൈവന്നേക്കാം. അത് കൊണ്ടാവുമോ, മരണാനന്തരം കൊപ്പല്‍ വിസ്മരിക്കപ്പെടുന്നുവോ എന്ന തോന്നല്‍ ഉണ്ടാകുന്നത്.? അറിയില്ല. അദ്ദേഹത്തിന് മരണാനന്തര ആദരമായി സമര്‍പ്പിക്കാന്‍ നിശ്ചയിച്ച സ്മരണിക പോലും ഇറങ്ങിയില്ല.!
കൊപ്പലിന് കാസര്‍കോട് ഒരു ട്രാവല്‍ ഏജന്‍സി ഉണ്ടായിരുന്നു. അതിനെ എത്ര ഉന്നതിയിലേക്ക് എത്തിക്കാനും പരിപോഷിപ്പിക്കാനും അദ്ദേഹത്തിനാവുമായിരുന്നു. ആ പരിചയ വലയം അത്രക്കും വിപുലമായിരുന്നല്ലോ. പക്ഷെ പ്രശ്‌നം കൊപ്പല്‍ ഒരു ട്രാവല്‍ ഏജന്റ് മാത്രമായിരുന്നില്ല എന്നിടത്താണ്. ആ കസേരയിലെന്നും, വളരെ കാലത്തെ കയറി വന്നിരുന്നു അദ്ദേഹത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍. കൊപ്പല്‍ കൈ വെക്കാത്ത മേഖലകള്‍ ഇല്ലെന്ന് പറയാം. ഒരു രാവിലെ ഓഫീസിലെത്തി, ആദ്യത്തെ സന്ദര്‍ശകന്‍ വഴിമുട്ടി ഒരു സഹായ ഹസ്തത്തിന് വേണ്ടിയാണ് കൊപ്പലിനെ കാണാന്‍ വന്നതെങ്കില്‍ പിന്നെ ആ ദിവസം മുഴുവനും, ചിലപ്പോള്‍ അടുത്ത ദിവസങ്ങളിലും കൊപ്പല്‍ അതിന് പിറകെയായിരിക്കും. ഫോണില്‍ വിളിച്ചാല്‍ അറ്റന്റ് ചെയ്യും. പക്ഷെ ഞാനല്‍പം തിരക്കിലാണെന്ന് പറയും. പിന്നീട് ആ ആഗതന്റെ പ്രശ്‌നം സോള്‍വ് ചെയ്തിട്ടേ കൊപ്പല്‍ പിന്മാറൂ. പിന്മാറിക്കഴിഞ്ഞ് ആ സംഭവം വിസ്തരിച്ച് ഒരു കഥ പോലെയാക്കി പറയും. അതിനിടയില്‍ അതിന് വേണ്ടി സഹിച്ച ത്യാഗങ്ങളും ഒക്കെ പുറത്ത് വരും. ശ്രോതാവിന്റെ/ക്കളുടെ കണ്ണ് നിറക്കും അവ. കൂണ് പോലെ ട്രാവല്‍ ഏജന്‍സികള്‍ മുളച്ച് വരുന്ന 80-ന്റെ ഒടുവില്‍ 90ന്റെ തുടക്കം കാലത്ത്, നമ്മുടെ ജില്ലയിലും (മറ്റ് ജില്ലകളില്‍ നിലവില്‍ വന്ന കഴിഞ്ഞിരുന്നു.) ഒരു ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ രൂപീകരിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഈ ഞങ്ങളില്‍ കൊപ്പല്‍ ഇല്ല. കെ.ബി. മുഹമ്മദ്കുഞ്ഞി ഒക്കെ ഉണ്ട്. തലപ്പാടി മുതല്‍ തൃക്കരിപ്പൂര്‍ വരെ കാറില്‍ യാത്ര ചെയ്താണ് ഓരോ ഏജന്‍സികളിലും കയറിയിറങ്ങിയത്. പക്ഷെ ക്ലച്ച് പിടിക്കുന്നില്ലെന്ന് ഒരു തോന്നല്‍. മൂന്നാം ദിവസം മഞ്ചേശ്വരം ഭാഗത്തേക്ക് കൊപ്പലിനേയും കൂട്ടി. പടച്ചോനെ എല്ലാ ഏജന്‍സികളിലും ഇരുന്നവരെണീറ്റ് കസേര കൊടുക്കുന്ന കാഴ്ച, ശരിക്കും ഞങ്ങളുടെ കണ്ണ് തള്ളിച്ചു. കൊപ്പല്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ഞങ്ങള്‍ പിറകില്‍ നില്‍ക്കേണ്ടി വന്നു. കണ്ടവരെല്ലാം അംഗത്വത്തിന് തയ്യാറായി. പിന്നീട് ഞാനാ രഹസ്യം ആരാഞ്ഞപ്പോള്‍, അവരോരോരുത്തരുടെയും മുന്‍കാല കഥകള്‍ അയവിറക്കാനുണ്ടായിരുന്നു കൊപ്പലിന്.
പലരും അദ്ദേഹത്തെ പല കാര്യത്തിനും സമീപിച്ച കഥ. ഞാന്‍, എന്റെ സേവനം, എന്ന ലക്ഷ്യം, സ്വാര്‍ത്ഥതയോ കാണാം. അതാണ് അതിന് പിന്നാലെ എത്ര ദൂരം പോകാനും അദ്ദേഹം മടിക്കാതിരുന്നത്. അതിനിടയില്‍ നഗരസഭയില്‍ എത്ര തവണയാണ് കൗണ്‍സിലറായി വാണത്.! അതിനിടയില്‍ ചിലര്‍ ജയിച്ചതിനും ചിലര്‍ തോറ്റതിനും വീട്ടില്‍ പാര്‍ട്ടി വെച്ചേക്കും. അതിനൊന്നും എന്നെ ക്ഷണിക്കില്ല. താനും. ആരോങ്കിലും ചോദിച്ചാല്‍ പറയും. അവന്‍ വരില്ലാന്ന്. പാതിരായ്ക്ക് ഒരാള്‍ ഫോണില്‍ വിളിച്ചാല്‍, ഇംഗ്ലീഷറിയുന്നവനാണെങ്കില്‍ 'അട്ടര്‍ ഡിസ്റ്റര്‍ബന്‍സ്' എന്ന് കയര്‍ക്കും. പക്ഷെ കൊപ്പല്‍ ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് പറയാമായിരുന്നു. ഏത് പാതിരായ്ക്കും നിങ്ങള്‍ക്ക് കൂളായി ഒരാളെ വിളിക്കാമെന്ന്. ആ ആള്‍ നിങ്ങളുടെ ഫോണ്‍ കാത്തിരിക്കുന്നുണ്ടെന്ന് പോലും. അവിടെ നാം കൊപ്പലിനെ ഓര്‍ക്കേണ്ടതാണ്. ഓര്‍ത്തേ മതിയാകൂ. നമുക്ക് പ്രാര്‍ത്ഥിക്കാം. അതിനു തക്കതായതും എത്രയോ ഇരട്ടിയായതുമായ പ്രതിഫലം നീ നല്‍കണേ എന്ന്. ചിലര്‍ ജന്മനാ ഒരു സാമൂഹ്യ പ്രവര്‍ത്തകനാകുന്നു. സഹചര്യങ്ങളുടെ നിര്‍ബ്ബന്ധത്താല്‍ ആകുന്നവരും ഉണ്ട്. കൊപ്പലിന്റെ സാമൂഹിക ഇടപെടലുകളില്‍ ഒരു കൊപ്പല്‍ സ്റ്റൈല് ഉണ്ടായിരുന്നു. അത് നമുക്ക് അനുകരിക്കാം. വേണ്ടെന്ന് വെക്കാം. ഒരാളുടെ ഒരു പ്രശ്‌നത്തിലിടപെടുമ്പോള്‍ അദ്ദേഹത്തിന്റെ മതം, രാഷ്ട്രീയ കാഴ്ചപ്പാട്, താനുമായുള്ള ബന്ധം ഇതൊന്നും കൊപ്പല്‍ പരിഗണിച്ചതേയില്ല. ഒരു സഹായം അഭ്യര്‍ത്ഥിച്ച് അതിന്റെ കടലാസുകളെല്ലാം നാളെ കൊണ്ട് വന്ന് തരാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കൊപ്പല്‍ എക്‌സ്പ്രസ് എന്ന ഓഫീസ് വിട്ട് പോകുന്നവനെ ചൂണ്ടി ഒരിക്കല്‍ ഞാന്‍ ചോദിച്ചു. അതാരാണ് കൊപ്പല്‍ച്ചാ.? അതറിയാം വരട്ടെ. ആ നാട്ടിലെ ആരെങ്കിലും എന്നെ സമീപിക്കാനാവശ്യപ്പെട്ട് വന്നതാവാം. ആ ആളെ നാമൊരിക്കലും നിരാശപ്പെടുത്തിക്കൂടാ.. അതിനൊക്കെയുള്ള പ്രതിഫലം എനിക്ക് ദൈവം മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ഇവിടെത്തന്നെ നല്‍കുന്നുണ്ട് ഏയെസ്സെ.. ചില മാര്‍ഗ്ഗങ്ങളിലൂടെയെത്തുന്ന അനുഗ്രഹങ്ങളെ ചൂണ്ടി കൊപ്പലൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ഒരുദിവസം അദ്ദേഹം ഓഫീസില്‍ വന്നപ്പോള്‍ ഞാന്‍ പുറത്ത് അല്‍പം അകലെ ഒരിടത്തായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നില കയറണം എന്റെ ഓഫീസിലെത്താന്‍.. ഓഫീസ് പൂട്ടിയിട്ടതിനാല്‍ പുറത്ത് നില്‍ക്കണമല്ലോ.? സ്റ്റെപ്പ് കയറിയതിന്റെ അസ്വസ്ഥത വേറെയും. സ്വാഭാവികമായും അദ്ദേഹത്തിന് ദേഷ്യം വന്നു. ഫോണെടുത്ത്, ഞാന്‍ താങ്കളെ കാത്ത് ഇതാ ഇവിടെ താങ്കളുടെ ഓഫീസിന്റെ പുറത്ത് നില്‍പ്പാണ്. എപ്പഴാണാവോ താങ്കളുടെ വരവ്.? എന്നദ്ദേഹം ഡയലോഗ് വിട്ടപ്പോള്‍, കൊപ്പല്‍ച്ചാ ഞാനിതാ എത്തി എന്ന് സമാധാനിപ്പിച്ചു. ഏതാനും മിനുട്ടുകള്‍ക്കകം ഓടിക്കിതച്ചെത്തുകയും ചെയ്തു. ജി.എച്ച്.എസ്.എസ്സിലെ ഒരു പെണ്‍കുട്ടിയ്ക്ക് അസുഖത്തിന് മേജര്‍ ഓപ്പറേഷന്‍ വേണ്ടി വന്നുവെന്നും വളരെ ശോചനീയമാണ് വീട്ടിലെ അവസ്ഥയെന്നും, ഞാനും അദ്ധ്യാപകരും അവിടെയായിരുന്നെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം തണുത്ത്. നീയെന്താ അത് നേരത്തെ പറയാത്തത്.? അതു പോട്ടെ, എനിക്കിപ്പോ അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ പറ്റും.? എന്റെ സാമ്പത്തീകാവസ്ഥ നിനക്കറിയാല്ലോ.. എന്ന് പറഞ്ഞ് കാസര്‍കോട്ടെ ഒരു കച്ചവടക്കാരന്‍ സുഹൃത്തിനെ വിളിച്ച് ആസ്പത്രിയും ബെഡ് നമ്പറും നല്‍കി, ഉടനെ ഒരു സഹായം അവിടെ എത്തിക്കണമെന്നും പറഞ്ഞു. റമദാന്‍ കാലമായിരുന്നു അത്.
കൊപ്പലിന്റെ ആത്മാവിന് ദൈവീകമായ അനുഗ്രഹങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ..