എസ്. അബൂബക്കറിനെ അനുസ്മരിച്ചു

കാസര്‍കോട്: എഴുത്തുകാരന്‍ എസ്. അബൂബക്കറിന്റെ ആകസ്മിക നിര്യാണത്തില്‍ തനിമ കലാസാഹിത്യ വേദി അനുശോചിച്ചു.ജീവിത ഗന്ധിയായ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന എസ്. അബൂബക്കറിന്റെ മരണം കാസര്‍കോടിന്റെ സാഹിത്യ മേഖലക്കും സൗഹൃദ ലോകത്തും തനിമ കലാസാഹിത്യ വേദിക്കും വലിയൊരു നഷ്ടമാണെന്ന് സാഹിത്യകാരന്‍ എ.എസ്. മുഹമ്മദ് കുഞ്ഞി പറഞ്ഞു.പ്രസിഡണ്ട് അബു ത്വാഇ അധ്യക്ഷത വഹിച്ചു. റഹ്മാന്‍ തായലങ്ങാടി ശബ്ദ സന്ദേശത്തിലൂടെ അബൂബക്കറിനെ അനുസ്മരിച്ചു.അഷ്‌റഫ് അലി ചേരങ്കൈ, ഷഫീഖ് നസ്രുള്ള, എരിയാല്‍ അബ്ദുള്ള, ബി.കെ. മുഹമ്മദ് കുഞ്ഞി, സുലേഖ മാഹിന്‍, ഖന്ന […]

കാസര്‍കോട്: എഴുത്തുകാരന്‍ എസ്. അബൂബക്കറിന്റെ ആകസ്മിക നിര്യാണത്തില്‍ തനിമ കലാസാഹിത്യ വേദി അനുശോചിച്ചു.
ജീവിത ഗന്ധിയായ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന എസ്. അബൂബക്കറിന്റെ മരണം കാസര്‍കോടിന്റെ സാഹിത്യ മേഖലക്കും സൗഹൃദ ലോകത്തും തനിമ കലാസാഹിത്യ വേദിക്കും വലിയൊരു നഷ്ടമാണെന്ന് സാഹിത്യകാരന്‍ എ.എസ്. മുഹമ്മദ് കുഞ്ഞി പറഞ്ഞു.
പ്രസിഡണ്ട് അബു ത്വാഇ അധ്യക്ഷത വഹിച്ചു. റഹ്മാന്‍ തായലങ്ങാടി ശബ്ദ സന്ദേശത്തിലൂടെ അബൂബക്കറിനെ അനുസ്മരിച്ചു.
അഷ്‌റഫ് അലി ചേരങ്കൈ, ഷഫീഖ് നസ്രുള്ള, എരിയാല്‍ അബ്ദുള്ള, ബി.കെ. മുഹമ്മദ് കുഞ്ഞി, സുലേഖ മാഹിന്‍, ഖന്ന അബ്ദുളള കുഞ്ഞി, ബക്കര്‍ മാസ്റ്റര്‍, ലത്തീഫ് ചെമ്മനാട്, യൂസഫ് ചെമ്പരിക്ക, ഹമീദ് കാവില്‍ തുടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിച്ചു.

Related Articles
Next Story
Share it