സ്വപ്ന ഭൂമിയെ ഓര്‍ക്കുമ്പോള്‍...

ഡിസംബര്‍ 2 ദേശീയ ദിനം കടന്നു വരുമ്പോള്‍ വഴിയോരങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും ഗ്രാമങ്ങളും സ്ഥാപനങ്ങളുമെല്ലാം അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. യു.എ.ഇ എന്ന മൂന്നക്ഷരം കേള്‍ക്കുമ്പോള്‍ രോമാഞ്ചത്താല്‍ കുളിര് കൊള്ളുകയാണ്. പല രാജ്യക്കാരും പല മതസ്ഥരും പല വേഷങ്ങളും പല ഭാഷകളും സംഗമിക്കുന്ന ഭൂമിയാണ് യു.എ.ഇ. ജാതിയോ മതമോ വേര്‍തിരിവില്ലാതെ തോളോടു തോളുകള്‍ ചേര്‍ന്ന് ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന മണലാരണ്യമാണ് യു.എ.ഇ.ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ പല ആള്‍ക്കാരും പല മേഖലകളിലും ജോലി ചെയ്തു കുടുംബം പോറ്റുന്നവരാണ് അധികവും. കച്ചവടങ്ങളില്‍ […]

ഡിസംബര്‍ 2 ദേശീയ ദിനം കടന്നു വരുമ്പോള്‍ വഴിയോരങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും ഗ്രാമങ്ങളും സ്ഥാപനങ്ങളുമെല്ലാം അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. യു.എ.ഇ എന്ന മൂന്നക്ഷരം കേള്‍ക്കുമ്പോള്‍ രോമാഞ്ചത്താല്‍ കുളിര് കൊള്ളുകയാണ്. പല രാജ്യക്കാരും പല മതസ്ഥരും പല വേഷങ്ങളും പല ഭാഷകളും സംഗമിക്കുന്ന ഭൂമിയാണ് യു.എ.ഇ. ജാതിയോ മതമോ വേര്‍തിരിവില്ലാതെ തോളോടു തോളുകള്‍ ചേര്‍ന്ന് ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന മണലാരണ്യമാണ് യു.എ.ഇ.
ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ പല ആള്‍ക്കാരും പല മേഖലകളിലും ജോലി ചെയ്തു കുടുംബം പോറ്റുന്നവരാണ് അധികവും. കച്ചവടങ്ങളില്‍ മികവു പുലര്‍ത്തുന്നവരും മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമാണിവിടെ കൂടുതലായിട്ടുള്ളത്. പട്ടിണിയില്ലാതെ അന്നമൂട്ടിയുറപ്പിക്കുന്ന നാടാണത്. അവിടത്തെ നിയമങ്ങളും നിയമാവലികളും എല്ലാവര്‍ക്കും ഒരുപോലെയാണ്. അവിടുത്തെ ഭരണവും ഭരണകര്‍ത്താക്കളും വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി കാണുന്നവരാണ്. പല രാജ്യങ്ങളിലെ ആളുകളുടെ സംഗമ ഭൂമിയാണത്.
1971 ഡിസംബര്‍ 2, ബ്രിട്ടീഷുകാരില്‍ നിന്നും യു.എ.ഇക്ക് മോചനം ലഭിച്ചു. അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ ആറ് എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രൂപം കൊണ്ടത്. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം റാസ് അല്‍ ഖൈമയും ഏഴാമത്തെ എമിറേറ്റായി ഫെഡറേഷനില്‍ ചേര്‍ന്നതും. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, ഉമ്മു അല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നീ എമിറേറ്റ്‌സ് ഫെഡറേഷനില്‍ അംഗങ്ങളായത്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയും. അതു കൂടാതെ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദന കേന്ദ്രവും അബുദാബിയാണ്. കേരളവും യു.എ.ഇയും തമ്മില്‍ നല്ല ബന്ധമാണ്. ബിസിനസ് പരമായും മറ്റും എന്നും നല്ല സൗഹാര്‍ദ്ദത്തിലും ഐക്യത്തിലുമാണുള്ളത്.
51-ാമത്തെ യു.എ.ഇയുടെ ദേശീയ ദിനം കൂടി കടന്നു വരുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ ആനന്ദത്തിന്റെ കുളിരുകളാണ് കോരിച്ചൊരിയുന്നത്. ഇരുപത്തിയാറ് വര്‍ഷക്കാലം പ്രവാസിയായി സന്തോഷത്താല്‍ ജീവിച്ച ഒരാളാണ് ഞാന്‍. നാട്ടില്‍ ജീവിക്കുമ്പോഴും മനസ്സ് നിറയെ ആ മണലാരണ്യമാണ് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്.
വികസനക്കുതിപ്പിലൂടെ മുന്നേറി ടെക്‌നോളജിയാലും മറ്റുംകൊണ്ടു ഹൈടെക് ആവുകയാണ് യു.എ.ഇ. ബുര്‍ജ് ഖലീഫ മുതല്‍ കണ്ണഞ്ചിപ്പിക്കുന്ന മറ്റനേകം കെട്ടിടങ്ങളും മ്യൂസിയങ്ങളും യു.എ.ഇ.യിലുള്ള
അംബരചുംബികളായ കെട്ടിട സമുച്ഛയങ്ങളും റോഡുകളും പച്ചപ്പരവതാനി വിരിച്ച പാര്‍ക്കുകളും മെട്രോകളും തുടങ്ങി ഒരുപാട് വികസനത്തേരോട്ടം നടത്തുന്നത് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം എന്ന മഹാമനിഷിയാണ്.
ഒരിക്കല്‍ കൂടി ദേശീയ ദിനം സമാഗതമാവുമ്പോള്‍ യു.എ.ഇ എന്ന നഗരം വര്‍ണ്ണങ്ങള്‍ കൊണ്ട് അലങ്കൃതമായി കണ്ണുകളെ വിസ്മയിപ്പിക്കുകയാണ്.


-മുഹമ്മദലി നെല്ലിക്കുന്ന്‌

Related Articles
Next Story
Share it