മോദിക്കെതിരായ പരാമര്‍ശം; രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭയില്‍ ബി.ജെ.പി അവകാശ ലംഘന നോട്ടീസ് നല്‍കി. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി ആവശ്യപ്പെട്ടു. രാഹുലിന്റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാഹുലിന്റെ പ്രസ്താവനയെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബി.ജെ.പി രംഗത്ത് വന്നത്.അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ […]

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭയില്‍ ബി.ജെ.പി അവകാശ ലംഘന നോട്ടീസ് നല്‍കി. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി ആവശ്യപ്പെട്ടു. രാഹുലിന്റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാഹുലിന്റെ പ്രസ്താവനയെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബി.ജെ.പി രംഗത്ത് വന്നത്.
അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഇന്നലെ ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിന്റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എസ്.ബി.എയേയും എല്‍.ഐ.സിയേയും തീറെഴുതി സാധാരണക്കാരുടെ പണം സര്‍ക്കാര്‍ അദാനിയുടെ കൈയിലെത്തിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. മോദി പ്രധാനമന്ത്രിയായ 2014ല്‍ അദാനിയുടെ ആസ്തി എട്ട് ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ 2022 എത്തിയപ്പേഴേക്കും അത് 140 ബില്യണ്‍ ഡോളറായി വളര്‍ന്നു. സമ്പന്നരുടെ പട്ടികയില്‍ അറുനൂറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തി. നടത്തിപ്പില്‍ മുന്‍ പരിചയമില്ലാത്തവര്‍ക്ക് വിമാനത്താവളങ്ങള്‍ കൈമാറരുതെന്നാണ് ചട്ടമെങ്കില്‍ ആറ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനിയുടെ കൈയിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.