മോദി സമുദായത്തിനെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധിക്ക് 2 വര്‍ഷം തടവ്
സൂറത്ത്: മോദി സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ. സൂറത്ത് സി.ജെ.എം കോടതിയാണ് ശിക്ഷ വിധിച്ചത്. ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയിരുന്നു. കോടതിയില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കും.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വെച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളന്‍മാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുല്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് […]

സൂറത്ത്: മോദി സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ. സൂറത്ത് സി.ജെ.എം കോടതിയാണ് ശിക്ഷ വിധിച്ചത്. ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയിരുന്നു. കോടതിയില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വെച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളന്‍മാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുല്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തില്‍ നിന്നുള്ള മുന്‍ മന്ത്രിയും എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. ഈ കേസിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിധിയുണ്ടാത്.
രാഹുലിന് പിന്തുണ അറിയിച്ച് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇന്ന് സൂറത്തിലെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂര്‍വമുള്ള വേട്ടയെന്ന് ഗുജറാത്ത് പി.സി.സി പ്രസിഡണ്ട് ജഗദീഷ് ഠാക്കൂര്‍ ആരോപിച്ചു.