സാമൂഹിക തിന്മകള്‍ക്കെതിരെ മതപണ്ഡിതര്‍ രംഗത്തിറങ്ങണം-പേരോട്

കാസര്‍കോട്: വര്‍ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ മതപണ്ഡിതര്‍ പ്രതികരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി ആഹ്വാനം ചെയ്തു. സമസ്ത ജില്ലാ മുശാവറ ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുക്തിവാദം, മതനിരാസം, ലിബറലിസം തുടങ്ങിയ മത വിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശില്‍പശാല പ്രബോധകര്‍ക്ക് അവബോധം നല്‍കി. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി തുടങ്ങിയവര്‍ […]

കാസര്‍കോട്: വര്‍ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ മതപണ്ഡിതര്‍ പ്രതികരിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുല്‍റഹ്‌മാന്‍ സഖാഫി ആഹ്വാനം ചെയ്തു. സമസ്ത ജില്ലാ മുശാവറ ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്തിവാദം, മതനിരാസം, ലിബറലിസം തുടങ്ങിയ മത വിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശില്‍പശാല പ്രബോധകര്‍ക്ക് അവബോധം നല്‍കി. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി. ക്യാമ്പ് അമീര്‍ കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് ആമുഖ പ്രഭാഷണം നടത്തി.
ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരൂര്‍, വൈ.എം അബ്ദുല്‍റഹ്‌മാന്‍ അഹ്‌സനി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി സംസാരിച്ചു.
നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it