ജില്ലയ്ക്ക് ആശ്വാസം; ജില്ലാ ആസ്പത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റുകളെ നിയമിച്ചു

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരമായി ജില്ലാ ആസ്പത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റുകളെ നിയമിച്ചു. ഒരാളുടെ സേവനം ഇന്നലെ മുതല്‍ ലഭിച്ചു തുടങ്ങി. ഈ മാസം 15 മുതല്‍ മറ്റൊരു ഡോക്ടറുടെ സേവനം കൂടി ഇവിടെ ലഭിക്കും. ഡോ.മീനാകുമാരി, ഡോ.ജിതേഷ് എന്നിവരാണ് നിയമിക്കപ്പെട്ട ന്യൂറോളജിസ്റ്റുകള്‍. ഇതില്‍ ഡോ.മീനാ കുമാരിയുടെ സേവനമാണ് ലഭിച്ചു തുടങ്ങിയത്. പുതിയ ഒ.പി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ന്യൂറോളജി ഒ.പി തുടങ്ങിയത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഒ.പിയില്‍ ഡോക്ടറുടെ സേവനം ലഭിക്കും. ന്യൂറോളജിസ്റ്റിന് പുറമേ ജില്ലാ […]

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായുള്ള ആവശ്യത്തിനു പരിഹാരമായി ജില്ലാ ആസ്പത്രിയില്‍ രണ്ട് ന്യൂറോളജിസ്റ്റുകളെ നിയമിച്ചു. ഒരാളുടെ സേവനം ഇന്നലെ മുതല്‍ ലഭിച്ചു തുടങ്ങി. ഈ മാസം 15 മുതല്‍ മറ്റൊരു ഡോക്ടറുടെ സേവനം കൂടി ഇവിടെ ലഭിക്കും. ഡോ.മീനാകുമാരി, ഡോ.ജിതേഷ് എന്നിവരാണ് നിയമിക്കപ്പെട്ട ന്യൂറോളജിസ്റ്റുകള്‍. ഇതില്‍ ഡോ.മീനാ കുമാരിയുടെ സേവനമാണ് ലഭിച്ചു തുടങ്ങിയത്. പുതിയ ഒ.പി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ന്യൂറോളജി ഒ.പി തുടങ്ങിയത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഒ.പിയില്‍ ഡോക്ടറുടെ സേവനം ലഭിക്കും. ന്യൂറോളജിസ്റ്റിന് പുറമേ ജില്ലാ ആസ്പത്രിയില്‍ ഇ.ഇ.ജി മെഷീന്‍ സേവനം കൂടി ലഭ്യമാകും. ഇതോടെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ന്യൂറോ വിഭാഗത്തില്‍ ലഭിക്കും. ഇ.ഇ.ജി ടെക്‌നീഷ്യനെയും ഉടന്‍ നിയമിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇ.ഇ.ജി മെഷീന്‍ ഉപയോഗിക്കുന്നത്. നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഇതുവഴി സാധിക്കും. അപസ്മാര രോഗികള്‍ക്കുള്ള ചികിത്സയ്ക്കും ഇതുപകരിക്കും.

Related Articles
Next Story
Share it