അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം; ശിക്ഷാ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇന്ന് സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ കേസിലെ വിധിക്ക് […]

![അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം; ശിക്ഷാ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം; ശിക്ഷാ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു](https://utharadesam.com/wp-content/uploads/2023/07/Rahul-gandhi.jpg)
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇന്ന് സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.
രാഹുലിനായി മനു അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ വാദിച്ചത്. ഇരു വിഭാഗങ്ങള്‍ക്കും വാദിക്കാന്‍ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. മോദി സമുദായത്തിന്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി വാദിച്ചു.