രവി ബന്തടുക്കയുടെ തിരഞ്ഞെടുത്ത കവിതകള്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കവി രവി ബന്തടുക്കയുടെ തിരഞ്ഞെടുത്ത കവിതകളുടെ പ്രകാശനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു.വായനാ സന്ധ്യയുടെ ഭാഗമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.എം.എല്‍.എ മാധവന്‍ പാടി അനുസ്മരണം നടത്തി. ബി.കെ. സുകുമാരന്‍ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഉമേശ് സാലിയന്‍, ടി.കെ. പ്രഭാകരകുമാര്‍ എന്നീവര്‍ പുസ്തകം ഏറ്റുവാങ്ങി. എം. ചന്ദ്ര പ്രകാശ് ആമുഖ പ്രഭാഷണം നടത്തി.മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ലെവിന്‍ മൊന്തേരോ, രാധാകൃഷ്ണന്‍ പെരുമ്പള, പുഷ്പാകരന്‍ […]

കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കവി രവി ബന്തടുക്കയുടെ തിരഞ്ഞെടുത്ത കവിതകളുടെ പ്രകാശനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു.
വായനാ സന്ധ്യയുടെ ഭാഗമായാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
എം.എല്‍.എ മാധവന്‍ പാടി അനുസ്മരണം നടത്തി. ബി.കെ. സുകുമാരന്‍ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഉമേശ് സാലിയന്‍, ടി.കെ. പ്രഭാകരകുമാര്‍ എന്നീവര്‍ പുസ്തകം ഏറ്റുവാങ്ങി. എം. ചന്ദ്ര പ്രകാശ് ആമുഖ പ്രഭാഷണം നടത്തി.
മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ലെവിന്‍ മൊന്തേരോ, രാധാകൃഷ്ണന്‍ പെരുമ്പള, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എന്‍ സുകുമാരന്‍, പി നാരായണന്‍, കുട്ട്യാനം മുഹമ്മദ്കുഞ്ഞി, എ.എസ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, ഹരിദാസ് കോളിക്കുണ്ട്, ഗിരിധര്‍ രാഘവ്, വേണു കണ്ണന്‍, റഹീം തെരുവത്ത് സംസാരിച്ചു. രവി നഞ്ചില്‍ കവിതയാലപിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷാഘോഷത്തിന്റെ ഭാഗമായി നടത്തിയ ലേഖന മത്സരത്തില്‍ വിജയികളായ രാഘവന്‍ മൂടംകുളം, റെജീന വിവേകാനന്ദനഗര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. കെ.എച്ച്. മുഹമ്മദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it