ഗള്‍ഫില്‍ നിന്ന് മടങ്ങിയവരുടെ പുനരധിവാസം: ഖത്തര്‍ കെ.എം.സി.സി. സര്‍വ്വേ നടത്തുന്നു
ദോഹ: ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും അനാരോഗ്യം കാരണവും നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളുടെ വിശദമായ കണക്കെടുപ്പിന് ഖത്തര്‍ കെ.എം.സി.സി ഒരുങ്ങുന്നു. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തുക. കോവിഡിനു മുമ്പും കോവിഡ് കാലത്തും കോവിഡിനു ശേഷവും ഇത്തരത്തില്‍ കേരളത്തിലേക്ക് മടങ്ങിയ ആളുകളുടെ സ്ഥിതി വിവരങ്ങളാണ് ശേഖരിക്കുന്നത്. കെ.എം.സി.സി സംഘടനാ സംവിധാനം ഉപയോഗിച്ചും ബഹുജന പങ്കാളിത്തത്തോടെയും ഗൂഗിള്‍ ഫോറം വഴിയും വിവരങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍വ്വേ പൂര്‍ത്തിയായാല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതി […]

ദോഹ: ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും അനാരോഗ്യം കാരണവും നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളുടെ വിശദമായ കണക്കെടുപ്പിന് ഖത്തര്‍ കെ.എം.സി.സി ഒരുങ്ങുന്നു. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തുക.
കോവിഡിനു മുമ്പും കോവിഡ് കാലത്തും കോവിഡിനു ശേഷവും ഇത്തരത്തില്‍ കേരളത്തിലേക്ക് മടങ്ങിയ ആളുകളുടെ സ്ഥിതി വിവരങ്ങളാണ് ശേഖരിക്കുന്നത്. കെ.എം.സി.സി സംഘടനാ സംവിധാനം ഉപയോഗിച്ചും ബഹുജന പങ്കാളിത്തത്തോടെയും ഗൂഗിള്‍ ഫോറം വഴിയും വിവരങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
സര്‍വ്വേ പൂര്‍ത്തിയായാല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതി രൂപീകരിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മടങ്ങി വന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണവും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വിവിധ രാജ്യങ്ങളില്‍ പുനര്‍ ജോലി വിന്യാസത്തിനുള്ള സാധ്യതകളും അവസരങ്ങളും കെ.എം.സി.സി വെബ്‌സൈറ്റ് വഴിയും ജോബ് പോര്‍ട്ടല്‍ വഴിയും പരിചയപ്പെടുത്തും.
സര്‍വേയിലൂടെ ലഭിക്കുന്ന സ്ഥിതി വിവരണക്കണക്കിലൂടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിക്കാനും ബോധവല്‍ക്കരണം നടത്താനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് സര്‍വ്വേ എന്ന് ഖത്തര്‍ കെ.എം.സി.സി ഭാരവാഹികള്‍ വ്യക്തമാക്കി.