'പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തണം'

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി പൂര്‍വ്വ പ്രവാസി കുടുംബസംഗമം ശ്രദ്ധേയമായി. പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. മുഴുവന്‍ പ്രവാസികളുടെയും പുനരധിവാസം സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.അഹ്ദല്‍ മഖാം സിയാറത്തിന് വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി നേതൃത്വം നല്‍കി. മുഹിമ്മാത്ത് ഫിനാന്‍സ് സെക്രട്ടറി ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജന.സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി […]

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി പൂര്‍വ്വ പ്രവാസി കുടുംബസംഗമം ശ്രദ്ധേയമായി. പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. മുഴുവന്‍ പ്രവാസികളുടെയും പുനരധിവാസം സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
അഹ്ദല്‍ മഖാം സിയാറത്തിന് വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി നേതൃത്വം നല്‍കി. മുഹിമ്മാത്ത് ഫിനാന്‍സ് സെക്രട്ടറി ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജന.സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി പ്രവാസികാര്യ സെക്രട്ടറി അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ ബാഖവി തുരുത്തി ആമുഖ പ്രഭാഷണം നടത്തി. അബൂബക്കര്‍ കാമില്‍ സഖാഫി പ്രസംഗിച്ചു. അബ്ബാസ് സഖാഫി മണ്ടമ, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം അഹ്സനി, ആലിക്കുഞ്ഞി മദനി, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ബാസ് മുസ്ലിയാര്‍ ചേരൂര്‍, സി.എം.എ ചേരൂര്‍ സിദ്ദീഖ് ഹാജി ഉളുവാര്‍, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, സുല്‍ത്താന്‍ മഹ്മൂദ് ഹാജി, കെ.കെ. അബ്ബാസ് ഹാജി കൊടിയമ്മ, അബ്ദുല്ല ഗുണാജെ, ഡി.എ. മുഹമ്മദ് കുഞ്ഞി ചള്ളങ്കയം, അസീസ് മുന്നൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി കളായി, അബ്ദുല്‍ റഹ്മാന്‍ കട്‌നടുക്ക സംബന്ധിച്ചു.

Related Articles
Next Story
Share it