ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ സമരാഗ്‌നി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ സമരാഗ്‌നിയില്‍ പ്രതിഷേധമിരമ്പി. ഫിര്‍ദൗസ് ബസാറില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. സഹീര്‍ ആസിഫ്, എം.എ നജീബ്, ഹാരിസ് തായല്‍, നൂറുദ്ദീന്‍ ബെളിഞ്ചം, പി.ബി ഷഫീഖ്, ഖലീല്‍ സിലോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, അര്‍ഷാദ് എതിര്‍ത്തോട്, താഹതങ്ങള്‍, അജ്മല്‍ തളങ്കര, ഹാരിസ് മൊഗ്രാല്‍പുത്തൂര്‍, ശിഹാബ് പാറക്കെട്ട്, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, കലന്തര്‍ ഷാഫി, നവാസ് കുഞ്ചാര്‍, ഹാഷിര്‍ മൊയ്തീന്‍, സിറാജ് ബദിയടുക്ക, സലാം ചെര്‍ക്കള, ശംസുദ്ദീന്‍ കിന്നിംഗാര്‍, ഹാഷിം ബംബ്രാണി, ശരീഫ് മല്ലത്ത്, സലാം ബെളിഞ്ചം, അന്‍സാഫ് കുന്നില്‍, ബദ്‌റുദ്ദീന്‍ ആര്‍.കെ, മൂസ ബാസിത്ത്, ജുനൈദ് ചൂരി, സജീര്‍ ബെദിര, നിജാബ് ചെര്‍ക്കള, നേതൃത്വം നല്‍കി.