യൂത്ത് ലീഗ് 'കമ്മിറ്റിക്കാല'ത്തിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: ഇതര രാഷ്ട്രത്തലവന്മാര്‍ രാജ്യത്തിന്റെ നിലപാട് പറയുകയും നയതന്ത്ര കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന സവിശേഷ കാലമാണ് ഇപ്പോഴെന്നും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പരമോന്നത പദത്തെ മോദി അപഹാസ്യ കഥാപാത്രമാക്കുന്നുവെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കമ്മിറ്റിക്കാലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള സമ്മേളനങ്ങളുടെ മുന്നോടിയായാണ് കാസര്‍കോട് ജില്ലയില്‍ കമ്മിറ്റി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ജൂലൈ 31 വരെ ശാഖ സമ്മേളനങ്ങളും ആഗസ്റ്റ് മാസത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ സമ്മേളനങ്ങളും സെപ്തംബറില്‍ നിയോജക മണ്ഡലം സമ്മേളനങ്ങളും നടക്കും. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ പ്രഭാഷണം നടത്തി. പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എ.ജി.സി ബഷീര്‍, എ.ബി ഷാഫി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, ടി.എം ഇക്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബീഗം, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുഖ്താര്‍, ഹാരിസ് തായല്‍, ശംസുദ്ദീന്‍ അങ്കക്കളരി, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എ.ജി.സി ഷംഷാദ്, നൂറുദ്ദീന്‍ ബെളിഞ്ച, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it