COMMUNITY | ചിറക് കൂട്ടായ്മ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വീല്‍ ചെയറുകള്‍ നല്‍കി

കാസര്‍കോട് ചിറക് കൂട്ടായ്മയുടെ 65-ാംമത് വീല്‍ ചെയര്‍ വിതരണം മുളിയാറിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മുന്‍ മന്ത്രി സി.ടി അഹമ്മദലി നല്‍കി ഉദ്ഘാടനം ചെയ്യുന്നു
ചെര്‍ക്കള: കാസര്‍കോട് ചിറക് കൂട്ടായ്മയും നായന്മാര്‍മൂല അഞ്ചും ട്രേഡിംഗ് കമ്പനിയും സംയുക്തമായി സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ സഹകരണത്തോടെ മുളിയാറിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 5 പേര്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി. സംഘടനയുടെ 65-ാംമത് വീല്‍ ചെയറാണ് ചെര്‍ക്കള സി.എം ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ നല്‍കിയത്. മുന്‍മന്ത്രി സി.ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
ചിറക് കൂട്ടായ്മ വൈസ് ചെയര്‍മാന്‍ എന്‍.എ മഹമ്മൂദ് അധ്യക്ഷത വഹിച്ചു. ബി. അഷ്‌റഫ്, ഡോ. അബ്ദുല്‍ നവാഫ്, ഡോ. അഞ്ജുഷ ജോസ്, ഡോ. ഫാത്തിമ്മത്ത് ഹസ്‌ന, ഡോ. ഹരിത പിള്ള, ഡോ. റിയാസ്, ഡോ. അശ്വിന്‍, ശ്രീരാം രാധാകൃഷ്ണല്‍, ഫാത്തിമ മുംതാസ്, പ്രിയകുമാരി, ഹനീഫ ആനബാഗിലു എന്നിവര്‍ പ്രസംഗിച്ചു.