പൈതൃകം കൈവിടാതെ മുന്നോട്ട് പോകണം-അബ്ബാസലി ശിഹാബ് തങ്ങള്‍

ചട്ടഞ്ചാല്‍: പൂര്‍വ്വികര്‍ കാണിച്ചുതന്ന പൈതൃകവും മാര്‍ഗങ്ങളും കൈവിടാതെ സമുദായം മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് ജില്ലാ കമ്മിറ്റി എം.ഐ.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ നേതൃ പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്‍പശാലക്ക് തുടക്കം കുറിച്ച് സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഹുദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ഷാഫി ഹാജി കര്‍മ പദ്ധതി അവതരിപ്പിച്ചു. വഖഫ് സംബന്ധമായ ക്ലാസിന് അഡ്വ. ബി.എം ജമാലും മഹല്ല് നേതൃസംബന്ധമായ ക്ലാസിന് ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാടും നേതൃത്വം നല്‍കി. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ഹാജി ആമുഖ ഭാഷണം നടത്തി. കേന്ദ്ര മസ്ഹലത്ത് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി സി.ടി. അബ്ദുല്‍ ഖാദര്‍ ഹാജി, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, സെക്രട്ടറി സിദ്ദീഖ് നദ്‌വി ചേരൂര്‍, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹാദി തങ്ങള്‍ മൊഗ്രാല്‍, എ. ഹമീദ് ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക, സി.എം കാദര്‍ ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, കെ.ബി കുട്ടി ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, ഇബ്രാഹിം ഹാജി ഒടയഞ്ചാല്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര സംസാരിച്ചു.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it