നിര്‍ധന കുടുംബത്തിന് വീട് നല്‍കി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്

വിദ്യാനഗര്‍ ലയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ഥാനാരോഹണ ചടങ്ങും വീടിന്റെ താക്കോല്‍ദാനവും ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.വി. രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്യുന്നു
വിദ്യാനഗര്‍: വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് മധൂര്‍ പഞ്ചായത്തിലെ ആബിദക്ക് വീട് നല്‍കി. 5 ലക്ഷത്തോളം രൂപ ചിലവിട്ട് പണിത വീടിന്റെ താക്കോല്‍ ദാനം വിദ്യാഗറില്‍ നടന്ന ചടങ്ങില്‍ ലയന്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ജില്ലാ 318 ഇ ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍ നിര്‍വഹിച്ചു. 2025-26 ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് നിര്‍വഹിച്ചു. ടി.കെ വിജയകുമാര്‍ സ്വാഗതവും അഡ്വ. കെ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. കെ. മഞ്ജുനാഥ് കാമത്ത് അധ്യക്ഷത വഹിച്ചു. എ. പ്രഭാകരന്‍ നായര്‍, ഡോ. എ.എന്‍ മനോഹരന്‍, ലിയോ വൈഗ രവീന്ദ്രന്‍, ഗ്രേസി ബാബു, കെ. ഗോപി, ഡിസ്ട്രിക്റ്റ് ക്യാബിനെറ്റ് സെക്രട്ടറി കെ സുകുമാരന്‍ നായര്‍, ജി.എല്‍. ടി കോഓര്‍ഡിനേറ്റര്‍ അഡ്വ. കെ. വിനോദ്കുമാര്‍, പികെ പ്രകാശ്കുമാര്‍, പിവി മധുസൂദനന്‍, സുകുമാരന്‍ പൂച്ചക്കാട്, പ്രൊഫ. വി. ഗോപിനാഥന്‍, അജിത്കുമാര്‍ ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കലാ പരിപാടികളും നടന്നു.
ഭാരവാഹികള്‍: എ. പ്രഭാകരന്‍ നായര്‍ (പ്രസി.) ടി. കെ. വിജയകുമാര്‍, പ്രൊഫ. കെ. സ്റ്റീമതി ഗോപിനാഥ്, വിനോദ് പാലോത്ത് (വൈ. പ്രസി.) അഡ്വ. കെ. വിനോദ്കുമാര്‍ (സെക്ര.) വിലാസിനി പ്രകാശ് (ജോ. സെക്ര.) ചന്ദ്രഭാനു എം (ട്രഷ.).