കുടുംബ ബന്ധത്തിന്റെ മഹിമ വിളിച്ചോതി വലിയപുര അന്തിഞ്ഞി-മറിയമ്മ കാര്‍വാര്‍, കരോടി ഫാമിലി കുടുംബ സംഗമം

ബദിയടുക്ക: കുടുംബ ബന്ധത്തിന്റെ മഹത്വവും തലമുറകളുടെ വലിപ്പവും വിളിച്ചോതി സംഘടിപ്പിച്ച വലിയപുര മര്‍ഹൂം അന്തിഞ്ഞി-മറിയമ്മ കാര്‍വാര്‍, കരോടി ഫാമിലി കുടുംബ സംഗമം ശ്രദ്ധേയമായി. വിവിധ തലമുറകളില്‍പ്പെട്ട നിരവധി പേര്‍ സംഗമത്തില്‍ സ്‌നേഹബന്ധത്തിന്റെ മധുരം നുണയാനെത്തി. വിന്‍ടെച്ച് പാമഡോസില്‍ നടന്ന സംഗമം മുഹമ്മദലി കരോടിയുടെ അധ്യക്ഷതയില്‍ ബഷീര്‍ ഹാജി കാര്‍വാര്‍ ഉദ്ഘാടനം ചെയ്തു. ഏതൊരാളുടെയും വലിയ പെരുമ കുടംബ ബന്ധത്തിന്റെ മഹിമ തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പത്തോളം തലമുറയുടെ പിതാ മഹത്തുകളുടെ പേരുകളും സ്ഥലവും അവര്‍ നടത്തിയ സേവനങ്ങളും ഉദ്ഘാടകന്‍ അക്കമിട്ട് പറഞ്ഞപ്പോള്‍ സദസ്സ് ശ്രദ്ധയോടെ കേട്ടിരുന്നു. അബ്ദുല്ല സ്വീറ്റ്‌ലാന്റ് അധ്യക്ഷത വഹിച്ചു. കുടുംബ സ്‌നേഹം നിലനിര്‍ത്താന്‍ മുന്‍ഗാമികള്‍ വഹിച്ച പങ്കിനെ അദ്ദേഹം എടുത്തു പറഞ്ഞു.

ഇബ്രാഹിം ഖലീല്‍ ബായാര്‍ സ്വാഗതം പറഞ്ഞു. ലത്തീഫ് പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ അബ്ബാസ് ഹാജി യുടെ പേരക്കുട്ടി അബ്ബാസ് പേരാകണ്ണൂര്‍, അമീര്‍ കരോടി, അബ്ദുല്‍ റസ്സാഖ് ഹാജി കാര്‍വാര്‍ പ്രസംഗിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ നാഫിസ ഹജ്ജുമ്മ കരോടി, കദീജ കൊടിയമ്മ, സഫിയ അബ്ദുല്ല, സുബൈദ ആരിക്കാടി, അബ്ദുല്ല ഹാജി ഉളുവാര്‍, അബ്ദുല്‍ റഹ്മാന്‍ പേരാക്കണ്ണൂര്‍, സാദിഖ് ഗുണാജേ. അബ്ദുല്‍റഹ്മാന്‍ സേട്ടു കൊടിയമ്മ, മുഹമ്മദ് അലി കരോടി, ഇബ്രാഹിം ഖലീല്‍ ബായാര്‍, ബഷീര്‍ ഹാജി കാര്‍വാര്‍, യുവ വ്യവസായി നിസാം കാര്‍വാര്‍, പ്രമുഖ മതപ്രഭാഷകന്‍ ഖലീല്‍ ഹുദവി, സലാം ഹുദവി, ഹമീദ് ഹാജി ഉബ്രങ്കള, എഴുത്തുകാരന്‍ ബഷീര്‍ ചാകുടല്‍ എന്നിവരെ ചടങ്ങില്‍ ആദരച്ചു. അല്‍ത്താഫ് ചാല, മജീദ് കര്‍വാര്‍, യൂനുസ് കാര്‍വാര്‍, അഷ്റഫ് കരോടി, ഫാറൂഖ് പച്ചമ്പള, ഇര്‍ഫാദ് മവ്വല്‍ പരിപാടി നിയന്ത്രിച്ചു. ഇര്‍ഫാന്‍ കാര്‍വാര്‍ നന്ദി പറഞ്ഞു.


ചടങ്ങില്‍ യുവ വ്യവസായി നിസാം കാര്‍വാറിനെ ആദരിക്കുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it