വി. രാജന്‍, എം. അസിനാര്‍ സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍

വി. രാജന്‍, എം. അസിനാര്‍
കാസര്‍കോട്: സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി വി. രാജന്‍, എം. അസിനാര്‍ എന്നിവരെ ജില്ലാ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. ടി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സി.പി ബാബു, വി. രാജന്‍, എം. അസിനാര്‍, കെ.വി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ് കുര്യാക്കോസ്, എം. കുമാരന്‍ മുന്‍ എം.എല്‍.എ, അഡ്വ. വി. സുരേഷ് ബാബു, പി. ഭാര്‍ഗവി, പി. വിജയകുമാര്‍, മുകേഷ് ബാലകൃഷ്ണന്‍ എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവംഗങ്ങളായ സി.എന്‍ ചന്ദ്രന്‍, സി.പി മുരളി, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംബന്ധിച്ചു.
Next Story