വി. അബ്ദുല്‍ സലാമിന് ജില്ലാ പഞ്ചായത്തിന്റെ പ്രശംസാ പത്രം

കാഞ്ഞങ്ങാട്: വിവിധ തൊഴില്‍ മേഖലകളിലെ സേവന മികവിനും തൊഴില്‍ നൈപുണ്യ വികസന രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്കും കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍ സലാമിന് ജില്ലാ പഞ്ചായത്തിന്റെ പ്രശംസാപത്രം. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രശംസാപത്രം കൈമാറി. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയില്‍ തൊഴില്‍ നൈപുണ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലും അവബോധം സൃഷ്ടിക്കുന്നതിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ അംഗീകാരമാണ് ഈ ബഹുമതി. വി. അബ്ദുല്‍സലാം ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും തൊഴില്‍-നൈപുണ്യ ക്ഷേമ രംഗത്ത് പുതുനവീകരണ ചിന്തകളുമായി ശ്രദ്ധേയനാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it