സമസ്തയുടെ ചരിത്ര മുന്നേറ്റത്തിന് പിന്നില്‍ ഉലമ-ഉമറാ ഐക്യം: കോഴിക്കോട് ഖാസി

കാസര്‍കോട്: 1926 കാലങ്ങളില്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും വെല്ലുവിളികളും നേരിട്ട കാലഘട്ടത്തില്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്നേറ്റത്തിന്റെയും വിജയത്തിന്റെയും പിന്നില്‍ ഉലമ-ഉമറാ ഐക്യമാണെന്നും അത് ഇനിയും നിലനിര്‍ത്താന്‍ സമസ്തയുടെ ഊന്നുവടി എന്നറിയപ്പെടുന്ന സുന്നി യുവജനസംഘം എല്ലാവിധ പരിശ്രമങ്ങളും തുടരണമെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള ജില്ലാ പ്രതിനിധി സമ്മേളനം കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുണിയ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി. ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കി. സംസ്ഥാന കൗണ്‍സിലര്‍ സയ്യിദ് എന്‍. പി.എം ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ കൂട്ടപ്രാര്‍ത്ഥന നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളംകോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ 'സമസ്ത നൂറിന്റെ നിറവില്‍' എന്ന വിഷയവും സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് 'നമ്മുടെ ആത്മീയ മേഖല' എന്ന വിഷയവും അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ആമുഖഭാഷണവും സംഘടനാ കാര്യ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി അവതരണവും വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് അസ്ഹരി പാത്തൂര്‍ ഉപസംഹാര പ്രഭാഷണവും നിര്‍വഹിച്ചു. സയ്യിദ് ഹക്കീം തങ്ങള്‍ ആദൂര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍, സിദ്ദീഖ് നദവി ചേരൂര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ഇ.പി ഹംസത്ത് സഅദി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി ചെര്‍ക്കള, എ.ബി ബഷീര്‍ പള്ളങ്കോട്, സി.എം മൊയ്തു മൗലവി ചെര്‍ക്കള, അബ്ദുസമദ് ഹാജി നെടുങ്കണ്ട തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it