ജനവാസ കേന്ദ്രത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രം; യു.ഡി.എഫ് പ്രതിഷേധിച്ചു

കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് സ്റ്റേഡിയത്തിന് പിന്‍വശത്തുള്ള ബഡ്‌സ് സ്‌കൂളിനടുത്തുള്ള ജനവാസ പ്രദേശത്ത് സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രം പദ്ധതിക്കെതിരെ യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് എം.സി.എഫ് പദ്ധതി ആവശ്യമെങ്കിലും ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് മണ്ഡലം ജനറല്‍ കണ്‍വീനര്‍ കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മഹ്മൂദ് വട്ടയക്കാട് സ്വാഗതം പറഞ്ഞു. അഡ്വ. ശംസുദ്ദീന്‍, മജീദ് പട്‌ള, ഹബീബ് ചെട്ടുംകുഴി, യു. സഹദ് ഹാജി, മജീദ് പടിഞ്ഞാര്‍, പഞ്ചായത്ത് അംഗങ്ങളായ ഹനീഫ അറന്തോട്, അമ്പിളി തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it