സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട്: 2025ലെ പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ വനിത ഭവനില്‍ നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അന്നന്നത്തെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി വഴിയോരങ്ങളില്‍ സ്വയം തൊഴില്‍ ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് എസ്.ടി.യുവിന്റെ കീഴില്‍ ജില്ലയില്‍ അണിചേര്‍ന്നിട്ടുള്ളത്. വഴിയോര കച്ചവട തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളിലും തൊഴിലാളികളുടെ സര്‍വ്വേ നടപടികള്‍ എല്ലാ സ്ഥലങ്ങളിലും പൂര്‍ത്തീകരിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായ ഇടപെടലുകള്‍ നടത്തണമെന്നും ദേശീയ പാതയോരങ്ങളില്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന തൊഴിലാളികള്‍ ദേശീയപാത പ്രവര്‍ത്തി ആരംഭിച്ചത് മുതല്‍ തൊഴിലെടുക്കാന്‍ കഴിയാതെ വലിയ പ്രയാസത്തിലാണ് ഇത്തരം തൊഴിലാളികളുടെ പുനരധിവാസ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ഇടപെടലുകള്‍ നടത്തണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ക്ഷേമനിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ഈ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. സമ്മേളനം എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. എസ്.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ പി.ഐ.എ ലത്തീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം എസ്.ടിയു ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, വി. മുഹമ്മദ് ബേഡകം, മുസ്തഫ കല്ലൂരാവി, മുഹമ്മദ് ചെമ്മനാട്, താജുദ്ദീന്‍ പുളിക്കൂര്‍ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികള്‍: അഷ്റഫ് എടനീര്‍ (പ്രസി.), വി. മുഹമ്മദ് ബേഡകം, ഇബ്രാഹിം കെ.എച്ച്, കെ. രവീന്ദ്രന്‍, ബി.എ അബ്ബാസ് (വൈസ് പ്രസി.), കെ.എം മുഹമ്മദ് റഫീഖ് (ജന. സെക്ര.), ആസിഫ് മഞ്ചേശ്വരം, താജുദ്ദീന്‍ തായലങ്ങാടി, സാബു വി. നെല്ലിക്കുന്ന്, മുഹമ്മദ് കുഞ്ഞി പള്ളംങ്കോട് (സെക്ര.), മുസ്തഫ കല്ലൂരാവി (ട്രഷ.)


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it