Begin typing your search above and press return to search.
മേല്‍ക്കൂര തകര്‍ന്ന്, കാട് മൂടി ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ നിലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം

ബോവിക്കാനം: ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം എട്ടാം മൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ടും നന്നാക്കാന്‍ നടപടിയില്ല. പൊളിഞ്ഞ് വീഴാറായ അവസ്ഥയില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബസ് കാത്തിരിപ്പ് കേന്ദ്രം നന്നാക്കാനോ പുനര്‍ നിര്‍മ്മിക്കാനോ അധികൃതര്‍ കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം. കാലപഴക്കം കാരണം ബസ് ഷെഡ്ഡിന്റെ തകരഷീറ്റ് പാകിയ മേല്‍ക്കൂര തുരുമ്പിച്ച് തകര്‍ന്നു വീണിരിക്കുകയാണ്. തൂണുകളും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കാടുകള്‍ മൂടികെട്ടിയത് മൂലം യാത്രക്കാര്‍ക്ക് ഇതിനകത്ത് കയറാന്‍ പോലും ഭയമാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ആലൂര്‍ ടി.എ മഹമൂദ്ഹാജി ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി.
Next Story